ദീപാവലിയുടെ പഞ്ചദിനങ്ങളില്‍ ആദ്യത്തേത് കൃഷ്ണപക്ഷ ത്രയോദശിയാണ്. യമരാജാവിനെ പ്രീതിപ്പെടുത്താനും അപമൃത്യു ഇല്ലാതാക്കാനുമായി ത്രയോദശി സന്ധ്യയില്‍ ദീപം കത്തിക്കുന്നത് അതിവിശിഷ്ടമാണെന്ന് സ്‌കന്ദപുരാണവും പത്മപുരാണവും പറയുന്നുണ്ട്.
ഇവിടെയാണ് പ്രകാശപൂജയുടെ തുടക്കം. ത്രയോദശി നാള്‍ മുതല്‍ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാന്‍ തുടങ്ങുന്നു. പാലാഴിമഥന സമയത്ത് ലഭിച്ച പതിനാലു രത്‌നങ്ങളില്‍ രണ്ടെണ്ണം ധനദേവതയായ ലക്ഷ്മിയും ആയുര്‍വേദാചാര്യനായ ധന്വന്തരിയുമാണ്. മഹാവിഷ്ണു ലക്ഷ്മിയെ വരിച്ച് ധന്വന്തരിയോട് ധന്യനെന്ന കാശി രാജാവിന്റെ മകനായി ത്രയോദശി നാളില്‍ കാശിയില്‍ ജനിക്കാന്‍ നിര്‍ദ്ദേശിച്ചു.