Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎഫ് പലിശ നിരക്ക് 8.5 ശതമാനം: ധനമന്ത്രാലയത്തിന്റെ അംഗീകാരം

പിഎഫ് പലിശ നിരക്ക് 8.5 ശതമാനം: ധനമന്ത്രാലയത്തിന്റെ അംഗീകാരം
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (21:16 IST)
കഴിഞ്ഞ സാമ്പത്തികവർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി നിലനിർത്തണമെന്ന നിർദേശം കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചു.ആറു കോടി ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഉടൻ തന്നെ പിഎഫ് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് വിഹിതം വരവുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
മാർച്ചിലാണ് 2020-21 സാമ്പത്തികവർഷത്തെ പിഎഫ് പലിശനിരക്ക് 8.5 ശതമാനമായി പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ പിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതും ജീവനക്കാരുടെ വിഹിതത്തിൽ കുറവ് സംഭവിച്ചതുമാണ് പലിശനിരക്ക് ഉയർത്തേണ്ടെന്ന ഇ‌പിഎഫ്ഒ‌യെ നയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി പോയേക്കാം, എന്നാൽ ബിജെപി ഇവിടെ തന്നെ ഉണ്ടാകും: രാഹുൽ ഒന്നും തിരിച്ചറിയുന്നില്ല