ദീപാവലി സ്‌പെഷ്യൽ മധുരസേവ
ദീപാവലി സ്‌പെഷ്യൽ മധുരസേവ
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് മധുരസേവ. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം.
ചേരുവകൾ:
അരിമാവ് - ഒരു കപ്പ്
കടലമാവ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലക്കാപൊടി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം:
അരിമാവും കടലമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. സേവനാഴിയിൽ സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. പഞ്ചസാര പാനിയാക്കുക. ഈ പാനി രണ്ട് നൂൽ പരുവമാകുമ്പോൾ വറുത്തുവെച്ച സേവ പാനിയിലിട്ട് ഇളക്കി വാങ്ങിവെക്കുക.