Publish Date: Tue, 11 Dec 2018 (09:49 IST)
Updated Date: Tue, 11 Dec 2018 (09:51 IST)
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം. എന്നാൽ, വോട്ടുകൾ എണ്ണി തീരാറാകുമ്പോൾ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് മധ്യപ്രദേശിൽ കാണുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും 109 സീറ്റുകൾ വീതം ലീഡ് ചെയ്യുന്നു. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.