Publish Date: Wed, 12 Dec 2018 (11:09 IST)
Updated Date: Wed, 12 Dec 2018 (11:16 IST)
2019 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിമയസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം കര്‍ഷകരുടേയും യുവജനങ്ങളുടേയും വിജയമാണെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേയും അന്തിമ ഫലം വന്നതോടെ വാടിത്തളർന്നിരിക്കുകയാണ് താമര. ബിജെപിയുടെ യുഗം അവസാനിച്ചുവെന്ന് കോൺഗ്രസ് പറയുന്നു. കൈപ്പത്തിയിൽ ഞെരിഞ്ഞമർന്ന് താമരയെന്ന് ചുരുക്കം. അഞ്ചിടങ്ങളിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും 2019ലെ തെരഞ്ഞെടുപ്പിലാണ് ശരിക്കുള്ള കളിയെന്നും കോൺഗ്രസ് പറയുന്നു.
സെമിയിൽ അഞ്ച് വിക്കറ്റും നഷ്ടപ്പെടുത്തിയിരിക്കുകയാണ് ബിജെപി. ഇനിയുള്ളത് ഫൈനൽ. നിലവിലെ തോൽവി കാര്യമായി തന്നെ ബിജെപി എടുക്കുമെന്ന് ഉറപ്പ്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.