Webdunia - Bharat's app for daily news and videos

Install App

കൗമാരത്തിന്റെ മാറാത്ത ഭ്രമങ്ങളിലൊന്നായ മെഹന്തി; അറിയാം... ചില കാര്യങ്ങള്‍ !

ആഘോഷവേളകള്‍ക്കു മാറ്റുകൂട്ടാന്‍ മെഹന്തി

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (11:49 IST)
നീണ്ടു മെലിഞ്ഞ കൈത്തണ്ടകളിലും പാദങ്ങളിലും വള്ളിപ്പടര്‍പ്പുകളും പുഷ്പദളങ്ങളൂം... നോക്കുംതോറും ചന്തം ഇരട്ടിക്കും. നിറത്തെക്കാള്‍ ഡിസൈനുകളിലെ വൈവിധ്യമാണ് മെഹന്തിയെ ആകര്‍ഷകമാക്കുന്നത്. കൗമാരത്തിന്റെ മാറാത്ത ഭ്രമങ്ങളിലൊന്നാണ് മെഹന്തി. മുസ്ളീം സമുദായത്തില്‍ മൈലാഞ്ചിയിടല്‍ ആചാരപരമായ ചടങ്ങാണ്. പെരുന്നാളും മറ്റു വിശേഷങ്ങളുമെത്തുമ്പോള്‍ അവര്‍ മൈലാഞ്ചിയിട്ട് അണിഞ്ഞൊരുങ്ങുന്നു.
 
മൈലാഞ്ചി കല്ലില്‍ വെച്ച് വെണ്ണ പോലെയരച്ച് ഈര്‍ക്കില്‍ കൊണ്ട് കൈകളില്‍ അണിയുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ അത്തരം കഷ്ടപ്പെടലുകളുടെയൊന്നും ആവശ്യം വരുന്നില്ല. മെഹന്തിയായി കോണുകളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് പുതിയ തലമുറ ഇതിനോടാണ് താല്‍പ്പര്യം കാണിക്കുന്നത്.ആവശ്യം പോലെ ഫാന്‍സി സ്റ്റോറുകളില്‍ ഇവ വാങ്ങാന്‍ കിട്ടും. നഗരങ്ങളില്‍ വേരുപിടിച്ച പുതിയ തലമുറയ്ക്ക് മൈലാഞ്ചി എവിടെക്കിട്ടാന്‍. 
 
വിവാഹവേളകളില്‍ മെഹന്തിയിടല്‍ സാധാരണമാവുകയാണ്. മലബാറിലെ മൈലാഞ്ചിക്കല്യാണം പ്രസിദ്ധമാണല്ലോ. ഇത് നാഡികളെ തണുപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.ഇപ്പോള്‍ ഹിന്ദു വധുക്കളും മൈലാഞ്ചി ഒഴിവാക്കാറില്ല. ഡിസൈനുകളിലുള്ള ഭ്രമം വര്‍ദ്ധിച്ചതോടെ കൈകളില്‍ ബ്ളൗസിന്‍റെ ഷോര്‍ട്ട് സ്ളീവു വരെയും കാലുകളില്‍ മുട്ടുവരെയും മൈലാഞ്ചി അണിയാറുണ്ട്. 
 
എന്നാല്‍ നിറത്തിനപ്പുറം മൈലാഞ്ചിക്ക് ഔഷധഗുണവുമുണ്ടത്രേ. അറബികളാണ് മഹന്തിയെ ലോക മെമ്പാടും പ്രചാരം നല്കിയത്. അറേബ്യന്‍, ഇന്ത്യന്‍ രീതികളിലാണ് ഡിസൈന്‍ ചെയ്യാറുള്ളത്. വലിയ പൂക്കളും ഇലകളുമാണ് അറേബ്യന്‍ ഡിസൈനുകളുടെ പ്രത്യേകത. ചെറിയ പൂക്കളും ഇലകളും മയിലും മറ്റുമാണ് ഇന്ത്യന്‍ ഡിസൈനുകളിലുള്ളത്. അവ അതി സൂക്സ്മമായിരിക്കും. ഡിസൈന്‍ ചെയ്യാന്‍ ഏറെ സമയം വേണ്ടിവരും. 500 മുതല്‍ 3000 രൂപ വരെയാണ് ഡിസൈനിങ്ങ് നിരക്ക്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments