Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ല

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ല

arunachal girl
ന്യൂഡല്‍ഹി , വെള്ളി, 1 ഡിസം‌ബര്‍ 2017 (14:41 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ യുവതിയെ കാണാതായി. അരുണാല്‍ പ്രദേശ് സ്വദേശിയായ ജെന്റി ബെല്ല്യ എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്തായ അഹ്തര്‍ ഹസ്സന്‍ ഒളിവിലാണ്.

ഫേസ്ബുക്കിലൂടെയാണ് ജെന്റി അഹ്തറുമായി പരിചയത്തിലായത്. ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ചെയ്‌തതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ ജെന്റി ഡല്‍ഹിക്ക് പോയത്. മകളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ജെന്റി അഹ്തറിന്റെ അടുത്തേക്ക് പോയതായി വ്യക്തായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ജെന്റിയുടെ ഫോണ്‍  ഓഫ് ആണെന്ന് വ്യക്തമായി. ഫേസ്‌ബുക്ക് അക്കൌണ്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായാതോടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗത്തിന് വിവരം കൈമാറി.

സോഷ്യല്‍ മീഡിയയിലൂടെ തൊഴില്‍ വാഗ്ദാനം ചെയ്‌ത് പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്ക് കടത്തുന്ന സംഘമാണോ സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണാല്‍ പ്രദേശിലെ ലോഹിത് ജില്ലയിലെ തെസു സ്വദേശിനിയാണ് ജെന്റി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് ഇടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം