അറിഞ്ഞോളൂ... ഹൃദയാഘാതം ഒഴിവാക്കുന്നതിന് എച്ഡിഎല്‍ സഹായിക്കില്ല !

ഹൃദയാഘാതം: എച്ഡിഎല്‍ സുരക്ഷിതമല്ല

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (11:44 IST)
ഹൃദയാഘാതം ഒഴിവാക്കുന്നതിനായി എച് ഡി എല്‍(ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍)സഹായിക്കുമെന്ന ധാരണയാണ് പൊതുവെ ഉള്ളത്. എന്നാല്‍ ആ ധാരണ തിരുത്താനുള്ള സമയമായി എന്നാണ് പുതിയ ഗവേഷണങ്ങളില്‍ തെളിയുന്നത്. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ‍എച് ഡി എല്ലിന്‍റെ തകരാറുളള രൂപം ദോഷകരമാണെന്ന് കണ്ടെത്തി. ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. എച്ച് ഡി എല്ലില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടിനുകളാണ് അപകടകാരികള്‍.
 
രക്തധമനികളില്‍ തടസം ഉണ്ടാകാനുള്ള പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച് ഡി എല്‍ രക്തധമനികളില്‍ നിന്ന് കൊഴുപ്പ് നീക്കുകയും വീക്കമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതമുണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്.
 
കൂടുതല്‍ അളവില്‍ എച് ഡി എല്‍ ഉള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്സ് ഉള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ എച് ഡി എല്‍ ശരിരത്തില്‍ ഉയര്‍ത്താന്‍ കഴിയും. മത്സ്യം , ഒലീവ് എണ്ണ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് വര്‍ദ്ധിച്ച അളവില്‍ അടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് കൊണ്ടും ഇതുണ്ടാകും.
 
എന്നാല്‍, പുതിയ ഗവേഷണത്തില്‍ തെളിയുന്നത് എച് ഡി എല്ലില്‍ അടങ്ങിയിട്ടുള്ള ചില പ്രോട്ടീനുകള്‍ അപകടകാരികളാണെന്നാണ്. എച് ഡി എല്ലിലെ തന്മാത്രകളില്‍ ഈ പ്രോട്ടീനുകള്‍ കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ അത് ദോഷകരമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. എച് ഡി എല്ലിന്‍റെ അളവ് കൂട്ടിയതു കൊണ്ട് മാത്രം കാര്യമില്ലെന്നാണ് പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്. പ്രയോജനകരമായ പ്രോട്ടീനുകളുടെ അളവാണ് വര്‍ദ്ധിപ്പിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അനില്‍ കപൂറിന് വലതു തോളില്‍ കാല്‍സിഫിക്കേഷന്‍ ഉണ്ടെന്ന് കണ്ടെത്തി; ഈ രോഗാവസ്ഥയുടെ കാരണം അറിയണം

ഈ മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കുളിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന പതിവുണ്ടോ? ചര്‍മ്മത്തിനു നന്നല്ല

അടുത്ത ലേഖനം
Show comments