Webdunia - Bharat's app for daily news and videos

Install App

സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആയ പെണ്‍കുട്ടി; പ്രിയാമണിക്ക് ജന്മദിനാശംകള്‍

Webdunia
വെള്ളി, 4 ജൂണ്‍ 2021 (09:58 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. കന്നഡ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പ്രിയ. 
 
പ്രിയാമണി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആകാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് പ്രിയ വാസുദേവ് മണി അയ്യര്‍ എന്ന പ്രിയാമണി. കാഞ്ചീപുരം സില്‍ക്‌സ്, ഈറോഡ് സില്‍ക്‌സ്, ലക്ഷ്മി സില്‍ക്‌സ് എന്നിവയുടെ മോഡല്‍ ആയാണ് പ്രിയാമണി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രിയാമണി സിനിമയില്‍ സജീവമാണ്. 1984 ജൂണ്‍ നാലിന് ബെംഗളൂരുവില്‍ ജനിച്ച പ്രിയാമണിക്ക് ഇന്ന് 37 വയസ് തികയും. 
 
2004 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സത്യത്തില്‍ നായികയായാണ് പ്രിയാമണി മലയാളത്തില്‍ സജീവമാകുന്നത്. പിന്നീട് തിരക്കഥ, പുതിയ മുഖം എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചു. 

മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്ററിലും പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ ഫാമിലി മാന്‍ വെബ് സീരിസില്‍ സുചത്ര തിവാരി എന്ന കഥാപാത്രത്തെ പ്രിയാമണി അവതരിപ്പിക്കുന്നു. 
 
തമിഴ് ചിത്രം പരുത്തിവീരനിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചാരുലതയും പ്രിയാമണിയുടെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments