Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തിരി ശ്രദ്ധ, ഒത്തിരി ആകര്‍ഷണം; എങ്ങനെയാണെന്നല്ലേ ?

ഇത്തിരി ശ്രദ്ധ, ഒത്തിരി ആകര്‍ഷണം; എങ്ങനെയാണെന്നല്ലേ ?
, ചൊവ്വ, 23 ജനുവരി 2018 (15:39 IST)
വസ്ത്രധാരണം ഒരു കലയാണ്. ഇത് ശരിയായ രീതിയില്‍ ആണെങ്കില്‍ ആകര്‍ഷണം പതിന്‍‌മടങ്ങ് കൂടുമെന്ന് മാത്രമല്ല നിങ്ങളുടെ ആത്മ വിശ്വാസവും വര്‍ദ്ധിക്കും. വസ്ത്രധാരണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...
 
ശരീരത്തിന്‍റെ ആകൃതിക്ക് ഒത്താവണം വസ്ത്രത്തിന്‍റെ ഡിസൈന്‍ നിശ്ചയിക്കേണ്ടത്. തടിച്ച കൈകള്‍ ഉള്ളവര്‍ വസ്ത്രത്തിന്‍റെ കൈകള്‍ ഇറുക്കമുള്ളതാക്കരുത്. കൈകള്‍ അല്പം അയഞ്ഞ് കിടക്കട്ടെ. അധികം കട്ടിയില്ലാത്ത തരം തുണിയാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്.
 
അരക്കെട്ട് തടിച്ചിട്ടാണെങ്കില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്. ഇത്തരം വസ്ത്രങ്ങള്‍ നിതംബത്തെ എടുത്ത് കാട്ടും. നീളം കൂടിയ അയഞ്ഞ വസ്ത്രം ധരിക്കുന്നത് ഇത്തരക്കാര്‍ക്ക് കൂ‍ടുതല്‍ ആകര്‍ഷകത്വം നല്‍കും.
 
വസ്ത്രത്തിന്‍റെ ഡിസെന്‍ നിശ്ചയിക്കുമ്പോള്‍ മാറിടത്തിന്‍റെ വലുപ്പവും കണക്കിലെടുക്കേണ്ടതുണ്ട്. വലിയ മാറിടങ്ങളാണെങ്കില്‍ ‘വി’ ആകൃതിയില്‍ ഉള്ള കഴുത്ത് ഉള്ള വസ്ത്രങ്ങള്‍ വേണ്ട. ഇത്തരക്കാര്‍ കഴുത്ത് വീതി കുറഞ്ഞതും കൈ നീളമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നന്നായിരിക്കും.
 
‘വി’ ആകൃതിയില്‍ കഴുത്ത് ഉള്ള വസ്ത്രങ്ങള്‍ മാറിട വലുപ്പത്തെ എടുത്ത് കാണിക്കുമെന്ന് ഉള്ളതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ വലിപ്പം കുറഞ്ഞ മാറിടമുള്ളവര്‍ക്ക് യോജിക്കും. 
 
വീതിയുള്ള തോളുകളാണ് നിങ്ങളുടേതെങ്കില്‍ വസ്ത്രം ധരിക്കുമ്പോള്‍ ഇറക്കം കുറഞ്ഞ കൈകളുള്ള വസ്ത്രം ധരിക്കണം. വസ്ത്രത്തിന് വീതിയുള്ള കഴുത്ത് ആയിരിക്കണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീതിയുള്ള തോളുകള്‍ എടുത്ത് കാട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓര്‍മ്മക്കുറവാണോ നിങ്ങളുടെ പ്രശ്നം; ഭയപ്പെടേണ്ട... നിത്യേന ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതി !