Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് കുട്ടികള്‍ ആയിട്ടില്ലേ? എങ്കില്‍, കിടപ്പുമുറിയില്‍ പൂക്കള്‍ വയ്ക്കരുത് !

നിങ്ങള്‍ക്ക് കുട്ടികള്‍ ആയിട്ടില്ലേ? എങ്കില്‍, കിടപ്പുമുറിയില്‍ പൂക്കള്‍ വയ്ക്കരുത് !
, ശനി, 24 മാര്‍ച്ച് 2018 (16:07 IST)
നല്ല ചെടികള്‍ കാണുമ്പോള്‍ ചിലപ്പോള്‍ നോക്കിനില്‍ക്കാന്‍ ഒരിഷ്ടം തോന്നും. ചെടികളുടെ സാന്നിധ്യം ഐശ്വര്യത്തിന്‍റെ അലയൊലി കൂടിയാണെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് ഭാഗ്യാനുഭവങ്ങള്‍ വര്‍ധിപ്പിക്കും. നിങ്ങള്‍ വിവാഹിതരും കുട്ടികള്‍ ജനിക്കാനായി കാത്തിരിക്കുന്നവരുമാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, കിടപ്പ് മുറിയില്‍ പൂക്കള്‍ വയ്ക്കരുത്. പൂക്കള്‍ക്ക് പകരം ഒരു കൂടയില്‍ ഫലവര്‍ഗ്ഗങ്ങള്‍ സൂക്ഷിക്കൂ.
 
ബോണ്‍സായ് ചെടികള്‍ പലര്‍ക്കും കൌതുകമാര്‍ന്ന ഒരു കാഴ്ചയായിരിക്കും. എന്നാല്‍ ഇത്തരം ചെടികള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് വളര്‍ച്ചയെ മുരടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെതന്നെ, മുള്ളുകള്‍ ഉള്ള ചെടികള്‍ വീടിനകത്ത് വയ്ക്കുന്നതും നിഷിദ്ധമായാണ് കണക്കാക്കുന്നത്.
 
വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ സ്ഥിരമായ ഇടവേളകളില്‍ ‘ട്രിം’ ചെയ്ത് സൂക്ഷിക്കണം. വീടിനു പുറത്തായാലും ചെടികളും മരങ്ങളും വീടിനെക്കാള്‍ അധികം ഉയരത്തിലാവുന്നത് ആശാസ്യമല്ല.
 
കുളിമുറിയിലും മറ്റും പൂക്കളോ ചെടികളോ വയ്ക്കുന്നത് വിപരീതഫലമായിരിക്കും നല്‍കുന്നത്. ഭാഗ്യത്തെ ഒഴിവാക്കി ദൌര്‍ഭാഗ്യത്തെ പുല്‍കുന്ന അവസ്ഥയായിരിക്കും ഇതിലൂടെ ഉണ്ടാവുകയെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
സ്വീകരണമുറിയില്‍ പുതിയ പുഷ്പങ്ങള്‍ വയ്ക്കുന്നത് ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരും. ഇവ ഉണങ്ങിക്കഴിഞ്ഞാല്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ഉണങ്ങിയ (വാടിയ) പൂക്കളെ ദൌര്‍ഭാഗ്യത്തിന്‍റെ പ്രതീകങ്ങളായാണ് കണക്കാക്കുന്നത്.
 
ഓഫീസുകളില്‍ ചെടികള്‍ കിഴക്ക്, തെക്ക്, തെക്ക്-കിഴക്ക് ദിശകളില്‍ സൂക്ഷിച്ചാല്‍ ഭാഗ്യാനുഭവം വര്‍ദ്ധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറ്റിലയും അടയ്ക്കയും ദ്രവ്യവും സൂചിപ്പിക്കുന്നതെന്ത് ? - ദക്ഷിണ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം