വീട്ടിലെ നെഗറ്റീവ് ഏനര്‍ജി എല്ലാവരെയും ആശങ്കയിലാഴ്‌ത്തുന്ന ഒന്നാണ്. എന്താണ് നെഗറ്റീവ് എനര്‍ജിയെന്നും അത് എങ്ങനെ ഒഴിവാക്കാം എന്നുമാണ് പലരെയും ടെന്‍ഷനടിപ്പിക്കുന്നത്. ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.
ഐശ്വര്യമാണ് വീടുകള്‍ക്ക് അത്യാവശ്യം. അതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ വീടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയണം. അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകും.
വീട്ടിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും എത്തണം. ചില മുറികളില്‍ നെഗറ്റീവ് എനര്‍ജി അനുഭവപ്പെടുന്നു എന്ന് പറയുന്നതിന് കാരണം സൂര്യപ്രകാശവും വായുവും കടക്കാത്തതാണ്. പിന്നില്‍ ആരോ നില്‍ക്കുന്നു, വീട്ടില്‍ മറ്റാരോ ഉണ്ട് എന്നീ തോന്നലുകള്‍ നെഗറ്റീവ് എനര്‍ജിയുടെ ഭാഗം തന്നെയാണ്.
പഴയ വിഗ്രഹങ്ങളും രൂപങ്ങള്‍, മരിച്ചവരുടെ ചിത്രങ്ങള്‍, ഭയം തോന്നുന്ന ഫോട്ടോകള്‍, കരയുന്ന കുട്ടിയുടെ പടം എന്നിവ വീട്ടില്‍ വയ്‌ക്കുന്നതും ഭിത്തിയില്‍ പതിപ്പിക്കുന്നതും നെഗറ്റീവ് എനര്‍ജിയുണ്ടാക്കും. മുഷിഞ്ഞ വസ്‌ത്രങ്ങളും അലങ്കോലമായി കിടക്കുന്ന മുറികളും നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും. ഇവയെല്ലാം ഒഴിവാക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ടത്.
മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ദൈവങ്ങളുടെ അടക്കമുള്ള വിഗ്രഹവും പഴയ വസ്‌തുക്കളും നെഗറ്റീവ് എനര്‍ജിയുണ്ടാക്കും. വീട് പഴയതാണെങ്കിലും പുതിയതാണെങ്കിലും ഈ വസ്‌തുക്കള്‍ മുറികളില്‍ നിന്ന് ഒഴിവാക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും. നിശബ്ദത ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിനൊപ്പം ജനാലകള്‍ തുറന്നിടുകയും മുറികളില്‍ ആവശ്യമായ വെളിച്ചം എത്തിക്കുകയും ചെയ്‌താല്‍ പോസിറ്റീവ് എനര്‍ജി വീട്ടില്‍ എത്തിക്കാന്‍ സാധിക്കും.
വീട്ടിലേക്കോ മുറികളിലേക്കോ കടന്നു ചെല്ലുമ്പോള്‍ മനസിന് സന്തോഷമുളവാക്കുന്ന വസ്‌തുക്കളോ ചിത്രങ്ങളോ ആകണം ദര്‍ശന സ്ഥലത്ത് വയ്‌ക്കേണ്ടത്. മൃഗങ്ങളുടെ രൂപങ്ങള്‍, കറുത്ത പ്രതിമകള്‍ അല്ലെങ്കില്‍ ചില വികൃതമായ രൂപങ്ങള്‍ എന്നിവ ഈ ഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണം. അടഞ്ഞു കിടക്കുന്നതോ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടതുമായ മുറികള്‍ ഉണ്ടെങ്കില്‍ അവ വൃത്തിയാക്കി സൂക്ഷിക്കുകയും വേണം.
വീടുകളിലെ നെഗറ്റീവ് എനര്‍ജിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഇത് മനസിലാക്കി പ്രവര്‍ത്തിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌താന്‍ പൊസിറ്റീവ് എനര്‍ജിയെ വീട്ടിലെത്തിക്കാം.