Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ത്തികവിളക്ക് കേരളത്തില്‍ പ്രധാനമായും എവിടെയൊക്കെയാണ് ആഘോഷിക്കുന്നത്

Karthika Star

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (08:46 IST)
തെക്കന്‍ കേരളത്തിലാണ് കാര്‍ത്തികവിളക്ക് പ്രധാനമായും നടക്കാറുള്ളത്. നെല്‍പ്പടങ്ങളില്‍ ഓലച്ചൂട്ട് കത്തിച്ച് നിവേദ്യം കഴിക്കുന്നു. വാഴത്തടിയില്‍ കുരുത്തോലകൊണ്ട് പന്താകൃതിയില്‍ അലങ്കാരങ്ങള്‍ നടത്തി അതില്‍ പൂക്കള്‍ ചാര്‍ത്തുന്നു. അതിനു മുകളില്‍ വലിയൊരു മണ്‍ചെരാത് കത്തിച്ചു വക്കുന്നു. നിവേദ്യം കഴിഞ്ഞാല്‍ കുട്ടികള്‍ ചൂട്ടെടുത്ത് അരികോര് അരികോരരികോര് എന്നാര്‍ത്തു വിളിച്ച് പോവുന്നു.മലബാറില്‍ പക്ഷെ കാര്‍ത്തിക വലിയ ആഘോഷമല്ല. വടക്കെ മലബാറിലെ പുതിയകാവ് ക്ഷേത്രത്തില്‍ ദേവിയുടെ പിറന്നാളിന് - കാര്‍ത്തികക്ക് കാര്‍ത്തിക ഊട്ട് എന്ന സദ്യ നടത്താറുണ്ട്.
 
കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങള ിലും . വിശേഷാല്‍ പൂജകളും മഹാ സര്‍വൈശ്വര്യപൂജ, മഹാപ്രസാദ ഊട്ട്, കാര്‍ത്തികസ്തംഭം കത്തിക്കല്‍, കാര്‍ത്തിക ദീപം തെളിക്കല്‍, വിശേഷാല്‍ ദീപാരാധന എന്നിവയും നടക്കും. നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, വഴിപാട് പുജ, പന്തീരടിപൂജ, മഹാസര്‍വൈശ്വര്യപൂജ, നിവേദ്യം, മഹാപ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന കാര്‍ത്തികദീപം തെളിയിക്കല്‍, കാര്‍ത്തിക സ്തംഭം കത്തിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. ലോക സമാധാനത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് ലക്ഷദീപക്കാഴ്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് തൃക്കാര്‍ത്തിക: ആരുടെ ജന്മനക്ഷത്രമാണ്