തമിഴ്നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കള്‍ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാര്‍ത്തിക. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു. സന്ധ്യക്ക് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം കത്തിച്ച്, പരാശക്തിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കര്‍ത്തികയാഘോഷിക്കുന്നു.
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ അന്ന് വിശേഷമാണ്. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തില്‍ വിളക്കുകള്‍ കത്തിച്ചാല്‍ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം.