Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ അടുത്ത ലോക സാംസ്കാരികോത്സവം മെല്‍‌ബണില്‍

ലോക സാംസ്കാരികോത്സവം ഓസ്ട്രേലിയയിലെ മെല്‍‌ബണില്‍

ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ അടുത്ത ലോക സാംസ്കാരികോത്സവം മെല്‍‌ബണില്‍
ബാംഗ്ലൂര്‍ , ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (19:53 IST)
ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ അടുത്ത ലോക സാംസ്കാരികോത്സവം ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് നടക്കും. വി‌ക്‍ടോറിയയുടെ മുന്‍ പ്രീമിയറായ എഡ്വാര്‍ഡ് നോര്‍മന്‍ ബെയ്‌ല്യു ആണ് ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറിനെ സാംസ്കാരികോത്സവം മെല്‍ബണില്‍ നടത്തുന്നതിനായി ക്ഷണിച്ചത്.
 
2018ലാണ് മെല്‍ബണിലെ ക്രിക്കറ്റ് മൈതാനത്ത് ലോക സാംസ്കാരികോത്സവം അരങ്ങേറുക. ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ പ്രഭാഷണം നടത്തുന്നതിനും ശ്രീ ശ്രീ രവിശങ്കറിന് ക്ഷണമുണ്ട്.
 
ഏറ്റവും വലിയ സാംസ്കാരിക സംഗമത്തിന് ലോകം സാക്ഷിയായ വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ബാംഗ്ലൂരില്‍ നടന്നതിന് ആറുമാസത്തിന് ശേഷമാണ് ഈ ക്ഷണം എത്തിയിരിക്കുന്നത്.
 
ഡല്‍ഹിയില്‍ നടന്ന ലോക സാംസ്കാരികോത്സവത്തില്‍ എഡ്വാര്‍ഡ് നോര്‍മന്‍ പങ്കെടുത്തിരുന്നു. ആഗോള സമാധാനത്തിനായുള്ള ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ പ്രവര്‍ത്തനത്തിലും സംഭാവനയിലും ലോക സാംസ്കാരികോത്സവം ചെലുത്തുന്ന വലിയ തോതിലുള്ള സ്വാധീനത്തിലും ആകൃഷ്ടരാവുകയും അവരുടെ പാര്‍ലമെന്‍റുകളില്‍ സംസാരിക്കുവാന്‍ ശ്രീ ശ്രീ രവിശങ്കറിനെ ക്ഷണിക്കുകയും ചെയ്ത അനവധി ലോകനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. വിദ്യാഭ്യാസം, ഗ്രാമപരിഷ്കരണം, മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനം, ഏറ്റുമുട്ടലുകള്‍ക്ക് പരിഹാരം തുടങ്ങിയ മേഖലകളിലെ അനവധി സേവന പദ്ധതികളിലൂടെയുള്ള ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ മനുഷ്യത്വപൂര്‍ണമായ ഇടപെടലുകള്‍ ബോധ്യപ്പെട്ട ബ്രിട്ടന്‍, കൊളംബിയ, ഓസ്ട്രേലിയ, ജര്‍മ്മനി, യു എസ് എ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രീ ശ്രീ രവിശങ്കറിനെ ആവോളം പ്രകീര്‍ത്തിച്ചിരുന്നു.
webdunia
 
• ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ കര്‍മ്മനിരതമായ 35 വര്‍ഷം ഡല്‍ഹിയില്‍ നടന്ന ലോക സാംസ്കാരികോത്സവത്തില്‍ ആഘോഷിച്ചു
 
• 2016ലെ സാംസ്കാരികോത്സവത്തില്‍ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3.75 മില്യണ്‍ ജനങ്ങള്‍ പങ്കെടുത്തു. സംസ്കാരത്തിന്‍റെയും സമൂഹത്തിന്‍റെയും വൈവിധ്യവും ഏകലോക കുടുംബത്തിന്‍റെ ആത്മഭാവവും അവര്‍ ആഘോഷിക്കുകയായിരുന്നു.
 
• 100 രാജ്യങ്ങളില്‍ നിന്ന് 37,000ലധികം കലാപ്രതിഭകള്‍ അവരുടെ പാരമ്പര്യനൃത്തരൂപങ്ങള്‍ ആ ലോക സാംസ്കാരിക വേദിയില്‍ കാഴ്ചവച്ചു.
 
• ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലെ 767,436 സ്ഥലങ്ങളില്‍ നിന്ന് ഈ ലോക സാംസ്കാരികോത്സവം തത്സമയം ജനങ്ങള്‍ വീക്ഷിച്ചു. 
 
• ആര്‍ട്ട് ഓഫ് ലിവിംഗ് അതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ 30 വര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് 2011ല്‍ ബെര്‍ലിനിലെ ചരിത്രപ്രസിദ്ധമായ ഒളിമ്പ്യസ്റ്റാഡിയോണില്‍ ആദ്യത്തെ ലോക സാംസ്കാരികോത്സവം സംഘടിപ്പിച്ചു. 150 രാജ്യങ്ങളില്‍ നിന്നുള്ള 70000 ജനങ്ങള്‍ ആ ഉത്സവത്തില്‍ പങ്കെടുത്തു.
 
• ആര്‍ട്ട് ഓഫ് ലിവിംഗിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ 2006ല്‍ നടന്നപ്പോള്‍ അതില്‍ 3 മില്യണ്‍ പേര്‍ ഭാഗഭാക്കായി. മാനുഷിക മൂല്യങ്ങളും സാഹോദര്യവും അഹിംസയും പ്രഘോഷിച്ച ആ പരിപാടിയില്‍ ലോകത്തിലെ 1000ലധികം പ്രധാന മതനേതാക്കളും 750 പ്രധാന രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികള്‍ക്ക് ജയലളിതയുടെ ഓണസമ്മാനം; തമിഴ്‌നാട്ടിലും ഇനി ഓണാഘോഷം