Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം 'വരുന്ന' പഴഞ്ചൊല്ലുകള്‍ ഏതൊക്കെ?

ഓണം 'വരുന്ന' പഴഞ്ചൊല്ലുകള്‍ ഏതൊക്കെ?
, വെള്ളി, 20 ഓഗസ്റ്റ് 2021 (07:58 IST)
വീണ്ടുമൊരു ഓണം വീട്ടുപടിക്കല്‍ എത്തി. കോവിഡ് മഹാമാരിക്കിടെ അതീവ ജാഗ്രതയിലാണ് മലയാളികള്‍ ഇത്തവണയും ഓണം ആഘോഷിക്കുന്നത്. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. 
 
ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ഓര്‍മയില്ലേ? മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ പഴഞ്ചൊല്ലുകള്‍. അത് ഏതൊക്കെയാണെന്ന് നോക്കാം. 'കാണം വിറ്റും ഓണം ഉണ്ണണം', 'ഉള്ളതുകൊണ്ട് ഓണം പോലെ', 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍', 'ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം'...തുടങ്ങി ഓണം വരുന്ന നിരവധി പഴഞ്ചൊല്ലുകള്‍ മലയാളി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഉത്രാടപ്പാച്ചില്‍?