തിരുവനന്തപുരം ലോ അക്കാദമിയിൽ അധ്യാപകൻ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തിയായിരുന്നു ആത്മഹത്യ. കോളേജിലെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ആത്മഹത്യ.
രാവിലെ മുതൽ വിദ്യാർത്ഥികളോടും മറ്റ് അധ്യാപകരോടും നല്ല രീതിയിലായിരുന്നു ആത്മഹത്യ ചെയ്‌ത സുനിൽ ഇടപഴകിയിരുന്നത്. ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
തീനാളങ്ങൾ ഉയരുന്നത് ശ്രദ്ധയിൽ പെട്ട കോളേജിൽ ജോലിക്കെത്തിയ ഇതര സംസ്ഥാനതൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ പത്തുവർഷമായി അക്കാദമിയിലെ അധ്യാപകനാണ്.