Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു: ദിവസം 15,000 ഭക്തര്‍ക്ക് പ്രവേശനം

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു: ദിവസം 15,000 ഭക്തര്‍ക്ക് പ്രവേശനം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:54 IST)
കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേകം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കന്നിമാസം  ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും അഭഷേകവും നടക്കും. 
 
ഇന്നു മുതല്‍ 21 വരെ ഭക്തരെ സന്നിധാനത്തേക്ക്  പ്രവേശിപ്പിക്കും.21 ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15,000 ഭക്തര്‍ക്ക് വീതം ആണ് പ്രവേശനാനുമതി. കോവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവരാണ് ഇവര്‍