Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി സി ജോര്‍ജ്ജും ജയരാജ് വാര്യരും മെല്‍ബണിലേക്ക് പറക്കുന്നു!

പി സി ജോര്‍ജ്ജും ജയരാജ് വാര്യരും മെല്‍ബണിലേക്ക് പറക്കുന്നു!
മെല്‍ബണ്‍ , വ്യാഴം, 14 ജൂലൈ 2016 (21:25 IST)
പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും ഹാസ്യ സമ്രാട്ട് ജയരാജ് വാര്യരും മെല്‍ബണില്‍ എത്തുന്നു. 1976ല്‍  സ്ഥാപിതമായ ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി അസോസിയേഷനുകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (mav) നാല്‍പ്പതാം വാര്‍ഷികത്തിലും 2016 ഓണാഘോഷത്തിലും പങ്കെടുക്കുവാന്‍ ആണ് ഇരുവരും മെല്‍ബണില്‍ എത്തുന്നത്.
 
സെപ്റ്റംബര്‍ 3 ശനിയാഴ്ച സ്പ്രിംഗ് വെയില്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് രാവിലെ 10 മുതല്‍ 6 വരെ ആണ് പരിപാടി. സ്വന്തം നിലപാടുകളും, സ്വതസിദ്ധമായ സംസാര ശൈലിയും കൊണ്ടു ശ്രദ്ധേയനായ പി സി ജോര്‍ജ്ജിന്റെ പ്രസംഗങ്ങള്‍ക്കു വന്‍ മലയാളീ സാന്നിധ്യം കാണാറുണ്ട്. ജയരാജ് വാരിയരുടെ പ്രത്യേക ഹാസ്യ പരിപാടിയും മെല്‍ബണിലുള്ള കലാകാരന്മാരുടെ കലാ പരിപാടികളും മാവ് ഓണം 2016 ന്റെ ആകര്‍ഷണമാണ്.
 
രാവിലെ പത്തു മണിക്ക് വടം വലി മത്സരം, അത്തപൂക്കളം ഇടല്, പന്ത്രണ്ട് മണി മുതല്‍ വിഭവ സമൃദ്ധമായ ഓണസദ്യ, രണ്ടു മണി മുതല്‍ നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളും ഓണാഘോഷ പരിപാടികളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതികാരം ഇങ്ങനെയും ആവാം, തികച്ചും പൃഥ്വിരാജ് സ്റ്റൈലില്‍ !