തനിക്ക് വധഭീഷണിയുണ്ടെന്ന് അർജന്റീനയുടെ ഗോൾകീപ്പർ കാബിയറോ

ശനി, 30 ജൂണ്‍ 2018 (20:03 IST)
ലോകകപ്പിൽ ക്രോയേഷ്യക്കെതിരെ നടന്ന ഗ്രൂപ് മത്സരത്തിലെ മോഷം പ്രകടനത്തെ തുടർന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് അർജന്റീനയുടെ ഗോൾ കീപ്പർ കാബിയറോ. ഒരിക്കലും അംഗീകരിക്കാനാകാത്ത വിധം മോഷമായ കാര്യങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്ന് താരം തന്റെ ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ചു. 
 
ഏതൊരു കളിക്കാരനുമുണ്ടാകാവുന്ന പിഴവാണ് തനിക്കും സംഭവിച്ചത്. പിഴവുകൾ ആർക്കും പറ്റാം അതിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുന്നത് ശരിയല്ല. തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്ന് താരം വ്യക്തമാക്കി. 
 
ഗ്രൂപ്പ് മത്സരങ്ങളിൽ ക്രോയേഷ്യയോടെറ്റ വലിയ പരാജയത്തിൽ പ്രധാന പങ്ക് വഹിച്ചത് കാബിയാറോയാണെന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ക്ഷുപിതരായ ആരാധകർ കാബിയറോക്കെതിരെ രംഗത്ത് വന്നതിന് പിന്നാ‍ലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടീമിന്റെ നിയന്ത്രണം ആര്‍ക്ക് ?; പൊട്ടിത്തെറിച്ച് സാംപോളി - വിവാദമായത് മെസിയുടെ ദൃശ്യങ്ങള്‍