മധ്യപ്രദെശിലെ സർക്കാൻപൂരിലെ ദളിത് കുടുംബത്തിനാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പഞ്ചായത്ത് കിണറ്റിൽ നിന്നും വെള്ളം കോരിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കുടുംബത്തെ ഊര് വിലക്കുകയായിരുന്നു. ഊരു വിലക്കിനെ തുടർന്ന് രണ്ട് വർഷത്തോളമായി ഇവർ തെരുവിലാണ് ജീവിക്കുന്നത്.
ഊരു വിലക്കിയതോടെ കുടുംബത്തിന്റെ റേഷൻ നിർത്തലാക്കി. കൂട്ടികളുടെ വിദ്യഭ്യാസം മുടങ്ങി. കടകളിൽ നിന്നും സാധനം വാങ്ങുന്നത് പോലും വിലക്കി. കുടി വെള്ളം പോലും കിട്ടത്ത അവസ്ഥ വന്നപ്പോഴാണ് നാടുവിട്ടത് എന്ന് കുടുംബാംഗങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം അടിയന്തരത്തിന് സദ്യ നൽകിയില്ലെന്ന കാരണത്താൽ രാജസ്ഥാനിലും ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു.