അർജന്റീനയുടെ തോൽ‌വിക്ക് പിന്നിലെ 3 കാരണങ്ങൾ...

അർജന്റീനയ്ക്ക് ജയിക്കാമായിരുന്നു, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ

Webdunia
ഞായര്‍, 1 ജൂലൈ 2018 (11:05 IST)
അർജന്റീന ഫ്രാൻസിനോട് 4-3ന് തോറ്റത് വിശ്വസിക്കാനാകാതെ ആരാധകർ. തന്റെ പ്രിയ ടീമായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍.
 
 4-3 എന്നത് ഭയങ്കര സ്‌കോര്‍ ആണെന്നും ലീഡ് ലഭിച്ച സമയത്ത് ടീമിന്റെ കളി മോശമായെന്നും വിജയന്‍ വിലയിരുത്തി. ലീഡ് കിട്ടിയപ്പോഴാണ് അര്‍ജന്റീന മോശമായി കളിച്ചത്. അല്ലെങ്കില്‍ ആ സമനില ഗോളൊന്നും ഒരിക്കലും മേടിക്കാന്‍ പാടില്ലാത്തതാണ്. ഡിഫന്‍ഡര്‍ തന്റെ ബൂട്ടിലേക്ക് വന്ന ക്രോസ് കറക്ടായി ക്ലിയര്‍ ചെയ്യുന്നതിന് പകരം ഹീല്‍ കൊണ്ട് തട്ടാന്‍ നോക്കിയതാണ് ഭയങ്കര പ്രശ്‌നമായത്. യുവതാരം കൈലിയന്‍ എംബാപ്പെയുടെ വേഗത്തിന് മുന്നിലാണ് അര്‍ജന്റീന തോറ്റത്. വിജയന്‍ വ്യക്തമാക്കി.
 
അര്‍ജന്റീനയ്‌ക്കെതിരെ മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. 
ഫ്രാൻസിനു വേണ്ടി കിലിയൻ എംബപെ രണ്ടു ഗോൾ നേടി. അന്റോയ്ൻ ഗ്രീസ്മാൻ, ബെഞ്ചമിൻ പവാർദ് എന്നിവരാണ് മറ്റു സ്കോറർമാർ. അർജന്റീനയുടെ ഗോളുകൾ ഏഞ്ചൽ ഡിമരിയ, ഗബ്രിയേൽ മെർക്കാഡോ, സെർജിയോ അഗ്യൂറോ എന്നിവർ നേടി. മെസി ഗോളൊന്നും സ്വന്തമാക്കിയില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്

2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ

ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

അടുത്ത ലേഖനം
Show comments