Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോൽ‌വിക്ക് പുറമെ അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം വിരമിച്ചു

ആരാധകരെ ഞെട്ടിച്ച് സൂപ്പർതാരത്തിന്റെ വിരമിക്കൽ

തോൽ‌വിക്ക് പുറമെ അർജന്റീനയ്ക്ക് തിരിച്ചടി; സൂപ്പർതാരം വിരമിച്ചു
, ഞായര്‍, 1 ജൂലൈ 2018 (10:06 IST)
ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായ അര്‍ജന്റീനയ്ക്ക് മറ്റൊരു തിരിച്ചടി. ടീമിലെ ഏറ്റവും സീനിയര്‍ താരമായ ഹാവിയര്‍ മഷറാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 
 
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ അര്‍ജന്റീനയ്ക്ക് പകരം വെക്കാനില്ലാത്ത താരമായ മഷറാനോ തന്റെ 34ആംവയസിലാണ് അന്താരാഷ്ട്ര കരിയറിന് തിരശീലയിടുന്നത്. അതേസമയം, ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ എന്നിവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്നുള്ള സൂചനകളുണ്ട്.
 
ഫ്രാൻസിനു മുന്നിൽ പോരാടി അർജന്റീന പരാജയം സമ്മതിച്ചു. ലോകം മുഴുവൻ അർജന്റീനയുടെ വിജയത്തിനായി പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഫ്രാൻസിനു വേണ്ടി കിലിയൻ എംബപെ രണ്ടു ഗോൾ നേടി. അന്റോയ്ൻ ഗ്രീസ്മാൻ, ബെഞ്ചമിൻ പവാർദ് എന്നിവരാണ് മറ്റു സ്കോറർമാർ. അർജന്റീനയുടെ ഗോളുകൾ ഏഞ്ചൽ ഡിമരിയ, ഗബ്രിയേൽ മെർക്കാഡോ, സെർജിയോ അഗ്യൂറോ എന്നിവർ നേടി. മെസി ഗോളൊന്നും സ്വന്തമാക്കിയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം രണ്ട് സൂര്യാസ്തമയം; മെസിയും റൊണോയും ഇനിയില്ല, അർജന്റീനയ്ക്ക് പിന്നാലെ പോർച്ചുഗലും പുറത്ത്