കൂടെ നിന്നവർക്ക് നന്ദി, ദൈവം ഒപ്പമുണ്ട്: മെസി

ദൈവം കൂടെയുണ്ടെന്ന് മെസി

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (14:36 IST)
നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വമ്പൻ ജയം നേടി പ്രീക്വാർട്ടറിലേക്ക് കയറിയ അർജന്റീനയെ ഏറ്റെടുത്ത് ലോകജനത. ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകരുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു ഇന്നലത്തെ ജയം. 
 
ജയം നേടി പ്രീക്വാർട്ടറിലേക്ക് കടന്ന ടീം ആഹ്ലാദത്തിലാണ്. ജയത്തിനു കൂടെ നിന്ന ആരാധകർക്ക് നന്ദി അറിയിക്കുകയാണ് ലയണൽ മെസി. മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇതിഹാസം താരം. 
 
ദൈവം അര്‍ജന്റീനക്കൊപ്പമുണ്ടായിരുന്നെന്നും അദ്ദേഹം ഞങ്ങളെ തോല്‍ക്കാന്‍ അനുവദിച്ചില്ലെന്നും മെസി പറഞ്ഞു. അവസാന നിമിഷത്തില്‍ നേടിയ ഇത്തരമൊരു വിജയത്തിന് സന്തോഷം ഏറെയാണെന്നും മെസി മത്സരശേഷം പറഞ്ഞു. 
 
അര്‍ജന്റീനയോടൊപ്പം നില്‍ക്കുകയും അര്‍ജന്റീനക്കു വേണ്ടി ത്യാഗം സഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു മെസി. 
 
അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയക്കെതിരെ അര്‍ജന്റീന വിജയിക്കുകയും ഐസ്ലന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും ചെയ്തതോടെയാണ് അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കയറിയത്. സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സാണ് അര്‍ജന്റീനക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്

KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ

Vaibhav Suryavanshi : 15കാരന്റെ തീപ്പൊരി സെഞ്ചുറി; തോറ്റെങ്കിലും സൺറൈസേഴ്സിനെ വിറപ്പിച്ച് വൈഭവ് സൂര്യവംശി

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

264 പോലും ഒന്നുമായില്ല : ഡൽഹിയെ ആദ്യ പന്ത് മുതൽ പറപ്പിച്ച് പഞ്ചാബ്, രാഹുലിന്റെ 152 നോട്ടൗട്ട് വെറുതെയായി

അടുത്ത ലേഖനം
Show comments