‘ലിയോ ഇതിന് കാരണം നീയല്ല’ - മെസിക്ക് കട്ടസപ്പോർട്ടുമായി മറഡോണ
മെസിയുടെ ചോരയ്ക്കായി മുറവിളി കൂട്ടുന്ന വേട്ടപ്പട്ടികൾ, ചേർത്തു പിടിച്ച് മറഡോണ!
ലോകകപ്പിലെ അർജന്റീനയുടെ നില സഹതാപകരമാണ്. ഒരു സമനിലയും ഒരു തോൽവിയുമായി ദയനീയ അവസ്ഥയിലാണ് മെസ്സിയും കൂട്ടരും. ഇന്ന് നൈജീരിയയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയം മാത്രം പോര, ഐസ് ലൻഡ്- ക്രൊയേഷ്യ മത്സരവും നിർണായകമാകും.
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് കടക്കാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. അർജന്റീനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറെ പഴികേൾക്കുന്നത് ലിയോണൽ മെസിയാണ്. മെസിക്കെതിരെ വേട്ടപ്പട്ടികൾ കുരയ്ക്കുമ്പോൾ അദ്ദേഹത്തെ ചേർത്തുപിടിക്കുകയാണ് മറ്റൊരു ഇതിഹാസതാരം മറഡോണ.
‘ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ ഈ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്‌നേഹിക്കുന്നു., എന്നും ബഹുമാനിക്കുന്നു’ മറഡോണ ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.