Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ വാരിയെറിഞ്ഞ് ഫിഫ; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 254 കോടി - കണക്കുകള്‍ പുറത്ത്

കോടികള്‍ വാരിയെറിഞ്ഞ് ഫിഫ; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 254 കോടി - കണക്കുകള്‍ പുറത്ത്

കോടികള്‍ വാരിയെറിഞ്ഞ് ഫിഫ; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 254 കോടി - കണക്കുകള്‍ പുറത്ത്
മോസ്‌കോ , തിങ്കള്‍, 11 ജൂണ്‍ 2018 (17:42 IST)
ആരാധകര്‍ കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സമ്മാനത്തുകകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് ഫിഫ.

ആരാ‍ധകരെ പോലും ഞെട്ടിപ്പിക്കുന്ന വമ്പന്‍ തുകയാണ് ഫിഫ ടീമുകള്‍ക്ക് സമ്മാനമായി നല്‍കുന്നത്.  2676 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ‘പോക്കറ്റ്’ നിറയ്‌ക്കുന്ന തരത്തിലാണ് ഫിഫ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

2018 ലോകകപ്പ് സ്വന്തമാക്കുന്ന ടീമിന് 254 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 187 കോടി രൂപ രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുമ്പോള്‍ 160 കോടി രൂപയാണ് മൂന്നാമത് എത്തുന്ന ടീമിന് ലഭിക്കുക.

നാലാം സ്ഥാനക്കാര്‍ക്ക് 147 കോടി രൂപ ലഭിക്കുമ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന നാല് ടീമുകള്‍ക്ക് 107 കോടി രൂപ വീതം ലഭിക്കും. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്  53 കോടി രൂപവീതം ലഭിക്കുമ്പോള്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്ന എട്ടു ടീമുകള്‍ക്ക് 80 കോടി രൂപ നല്‍കും.

10 കോടിയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്നതിന് ഫിഫ ടീമുകള്‍ക്ക് നല്‍കുന്നത്. അതിനൊപ്പം താരങ്ങളെ ടീമുകള്‍ക്ക് വിട്ടു നല്‍കുന്നതിനായി ക്ലബ്ബുകള്‍ക്കു ഫിഫ നല്‍കിയത് 1398 കോടി രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലയണൽ മെസി വിരമിക്കുന്നു? - ഇതിഹാസ താരത്തിന്റെ വാക്കുകൾ വൈറലാകുന്നു