Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജര്‍മ്മന്‍ ക്യാമ്പില്‍ ആശങ്ക; ടീമിന്റെ കൂന്തമുന പരിക്കിന്റെ പിടിയില്‍

ജര്‍മ്മന്‍ ക്യാമ്പില്‍ ആശങ്ക; ടീമിന്റെ കൂന്തമുന പരിക്കിന്റെ പിടിയില്‍

Mesut Ozil injured
ബെര്‍ലിന്‍ , വെള്ളി, 8 ജൂണ്‍ 2018 (15:44 IST)
ലോകകപ്പ് മത്സരങ്ങള്‍ പടിവാതിലില്‍ നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് തിരിച്ചടി. ടീമിന്റെ കരുത്തും അറ്റാക്കിംഗ് മിഡ്‌ഫീല്‍‌ഡറുമായ മെസ്യൂട്ട്‌ ഓസില്‍ പരിക്കിന്റെ പിടിയിലായതാണ് ജര്‍മ്മന്‍ ക്യാമ്പിനെ അലട്ടുന്നത്.

ഓസ്‌ട്രിയയ്‌ക്കെതിരേ ശനിയാഴ്‌ച നടന്ന മത്സരത്തിനിടെയാണ്‌ ഓസിലിനു പരുക്കേറ്റത്‌. ഓസിലിന്റെ ഇടതുകാല്‍മുട്ടിനേറ്റ പരുക്കാണു ആരാധകരെയും പരിശീലകന്‍ ജോക്വിം ലോയ്‌ക്കും തലവേദനയാകുന്നത്.

പുറംവേദന അലട്ടുന്ന താരത്തിനു വീണ്ടും പരിക്കേറ്റത് ടീമിന്റെ ശൈലിയെ ബാധിക്കുമോ എന്ന ആശങ്കയാണ് ജര്‍മ്മനിക്കുള്ളത്. ഓസിലിനു പകരം അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡറായി ജൂലിയന്‍ ഡ്രാക്‌സ്ലര്‍ കളിക്കുമെന്നാണ് ടീം ക്യാമ്പില്‍ നിന്നും ലഭിക്കുന്ന സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സിയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നു? ലോകകപ്പ് കളിക്കാൻ അർജന്റീനയ്ക്ക് കഴിയില്ല?! - ഇസ്രായേലിന്റെ നീക്കത്തിൽ ഞെട്ടി ഫുട്ബോൾ ആരാധകർ