വീണു, വീണ്ടും വീണു, ഒടുക്കം ഗോൾ!- നെയ്മറാണ് കളിയിലെ താരം

വീണ് വീണ് ഗോൾ!

Webdunia
ശനി, 23 ജൂണ്‍ 2018 (10:35 IST)
റഷ്യൻ ലോകകപ്പിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനായ താരമാണ് ബ്രസീൽ നെയ്മർ. കളിക്കളത്തിലെ വീഴ്ചകൾ നെയ്മറിനെ താരമാക്കി. ആദ്യ മൽസരത്തിൽ പത്തു തവണയിലേറെ ഫൗളേറ്റു വീണ നെയ്മറിനെ കളിയാക്കി ട്രോളുകൾ ഒരുപാട് വന്നിരുന്നു.
 
വീഴ്ചയുടെ കാര്യത്തിൽ പക്ഷേ രണ്ടാം മൽസരത്തിലും താരം മോശമാക്കിയില്ല. കോസ്റ്ററിക്കയ്ക്കെതിരായ മൽസരത്തിലും പതിവു കാഴ്ചയായിരുന്നു. മൽസരത്തിലുടനീളം പരിഹാസ്യനായി മാറിയ നെയ്മർ പക്ഷേ അവസാനം ഗോൾ വല ചലിപ്പിച്ചു.  
 
ഇത്തവണത്തെ കളിയിലും ഗോളടിക്കാനായില്ലെങ്കിൽ അത്രമേൽ പരിഹാസ്യനായെനെ ഈ ബ്രസീലിയൻ താരം.  പരിശീലനത്തിനിടെ ഏറ്റ പരുക്കാണ് നെയ്മറിന്റെ വീഴ്ചയ്ക്ക് പിന്നിലെന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കിടെ നിലംപതിക്കുന്ന നെയ്മറിനെ കണ്ട് ബ്രസീൽ ആരാധകർക്കുപോലും കലിവന്നു. 
 
കോസ്റ്ററിക്കൻ പ്രതിരോധം പിളർത്താനാകാതെ ബ്രസീൽ പരുങ്ങി. വമ്പൻ താരങ്ങൾക്ക് മേൽ സമ്മർദ്ദം വന്നു തുടങ്ങിയതോടെ ആരാധകർ കലിപൂണ്ടു. ഇതിനിടെ 77–ആം മിനിറ്റിൽ കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിൽ ജിയൻകാർലോ ഗൊൺസാലസ് നെയ്മറെ ഫൗൾ ചെയ്തെന്നു ചൂണ്ടിക്കാട്ടി റഫറി ബ്യോൺ കുയ്പ്പേഴ്സ് സ്പോട്ടിലേക്കു വിരൽ ചൂണ്ടി. 
 
പക്ഷേ, കോസ്റ്ററിക്ക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഈ തീരുമാനം വിഎആർ ഉപയോഗിച്ച് പുനഃപരിശോധിച്ചപ്പോൾ ഫൗൾ അല്ലെന്നു കണ്ടെത്തി. ഇതോടെ പെനൽറ്റി നിഷേധിച്ചു. പെനൽറ്റി എടുക്കാൻ ഒരുങ്ങിനിന്ന നെയ്മർ ഒരിക്കൽക്കൂടി പരിഹാസ്യനായി. പെനൽറ്റിക്കായി നെയ്മർ കളിച്ച നാടകമാണെന്ന് വരെ മറ്റ് ഫാൻസ് പറഞ്ഞ് തുടങ്ങി. 
 
ഇടയ്ക്ക് സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ച് വീണതോടെ നെയ്മറിന്റെ നിയന്ത്രണം വിട്ടു. ക്രുദ്ധനായി പന്തിൽ ആഞ്ഞിടിച്ച് പ്രതിഷേധിച്ച നെയ്മറിനെ റഫറി മഞ്ഞക്കാർഡ് കാട്ടി മെരുക്കി. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ ബ്രസീലിന്റെ കഷ്ടകാലം തീർന്നു. രണ്ടാം പകുതിയുടെ ഇൻജുറി ടൈമായി അനുവദിക്കപ്പെട്ടത് ആറു മിനിറ്റ്. ആ ആറു മിനിറ്റിൽ രണ്ട് ഗോൾ. ഒന്ന് കുട്ടീഞ്ഞോയുടെ വക, മറ്റൊന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ നെയ്മറിന്റെ വക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

Virat Kohli: ഓറഞ്ച് ക്യാപ്പ് ഓടിയെത്തി കോലിയുടെ തലയിലേക്ക്; ഇംപാക്ട് സബ് ആയി ആദ്യ കളി !

അടുത്ത ലേഖനം
Show comments