Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്ര ചീപ്പായിരുന്നോ മറഡോണാ? ഗാലറിയിലെ ആ പ്രകടനം മെസിയുടെ ഗോളിനായിരുന്നില്ല?

ഗാലറിയില്‍ മറഡോണ ചാടിത്തുള്ളിയത് കളിയുടെ ആവേശത്തിലായിരുന്നില്ല!

മറഡോണ
, ശനി, 30 ജൂണ്‍ 2018 (08:30 IST)
അര്‍ജന്റീന – നൈജീരിയ മത്സരത്തില്‍ താരമായത് ഇതിഹാസ താരം ഡീഗോ മറഡോണയായിരുന്നു. മെസിയും കൂട്ടരും കളം നിറഞ്ഞു കളിച്ചപ്പോള്‍ മറഡോണ ഗാലറി നിറഞ്ഞു. കളിയുടെ ആവേശത്തിൽ താരം ഗാലറിയിൽ ചാടിത്തുള്ളുകയായിരുന്നു. 
 
മെസി ഗോള്‍ നേടിയപ്പോള്‍ നെഞ്ചില്‍ കൈവച്ച് ആകാശത്തേയ്ക്ക് നോക്കി പ്രാര്‍ത്ഥനയോടെ നിന്നു. പിന്നെ മോസസ് പെനാല്‍റ്റിയിലൂടെ മത്സരം സമനിലയിലാക്കിയപ്പോള്‍ ഉറങ്ങുകയായിരുന്ന മറഡോണ ഞെട്ടിയുണര്‍ന്നു. എണ്‍പത്തിയാറാം മിനിറ്റില്‍ മാര്‍ക്കസ് റോഹോയുടെ വിജയഗോള്‍ പിറന്നതോടെ ആഘോഷ പ്രകടനം അതിരുവിട്ടു. ശേഷം കുഴഞ്ഞുവീണു.
 
എന്നാല്‍ ഗാലറിയില്‍ സംഭവിച്ചതൊക്കെ മറഡോണയുടെ അഭിനയമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറഡോണ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് മറഡോണ അങ്ങനെയെല്ലാം ചെയ്തതെന്ന് പ്രമുഖ വെബ്‌സൈറ്റ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിപ്പട വെള്ളം കുടിക്കും; വെടിക്കെട്ട് താരം തിരിച്ചെത്തി - ഇന്ത്യക്കെതിരായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്