ബ്രസീലിന്റെ പ്രതീക്ഷകളും അവസാനിച്ചു; ഈ ലോകകപ്പ് ഇനി യൂറോപ്പിന്റേത് മാത്രം

ഫ്രാൻസ് സെമിയിൽ

Webdunia
ശനി, 7 ജൂലൈ 2018 (09:58 IST)
ഒടുവിൽ ആരാധകരുടെ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് ബ്രസീലും ലോകകപ്പിൽ നിന്നും പുറത്തായി. കണ്ണീരോടെയായിരുന്നു മടക്കം. കളി തുടങ്ങിയപ്പോൾ തന്നെ ബ്രസീൽ പതറുകയായിരുന്നു. ബെൽജിയത്തിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പുറത്തായത്.
 
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വഴങ്ങിയ ബ്രസീല്‍ ബെല്‍ജിയത്തിനെതിരേ പതറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സെല്‍ഫ് ഗോളിലൂടെ ആദ്യ ഗോളും കെവിന്‍ ഡി ബ്രുയ്‌ന്റെ രണ്ടാം ഗോളുമാണ് ബ്രസീലിനെ പരാജയത്തിലേക്ക് എത്തിച്ചത്.  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ബെൽജിയത്തിനോട് തോറ്റത്.
 
ബെൽജിയത്തിനോട് പൊരുതി തോറ്റ് മടങ്ങുമ്പോൾ റഷ്യയിൽ കാലിടറിയ വമ്പൻ പേരുകാർക്കൊപ്പം ചേരുകയാണ് ബ്രസീലും. ബ്രസീൽ മടങ്ങിയതോടെ ഈ ലോകകപ്പ് യൂറോപ്പിന്റേതു മാത്രമായി ചുരുങ്ങുന്നുവെന്നൊരു വിശേഷം കൂടിയുണ്ട്.
 
ബ്രസീൽ തോറ്റുമടങ്ങിയ ദിനം തന്നെ അതിശക്തരായി ഉയർന്ന് വന്ന മറ്റൊരു ടീം ആണ് ഫ്രാൻസ്. യുറുഗ്വായെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽ‌പ്പിച്ച ഫ്രാൻസ് സെമിയിൽ കടന്നിരിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

'സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ല, ലീഡർഷിപ്പാണ് പ്രധാനം', തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി അജിങ്ക്യ രഹാനെ

KKR vs SRH : ഹെഡും അഭിഷേകും തുടങ്ങി, ക്ലാസൻ അവസാനിപ്പിച്ചു, കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

അടുത്ത ലേഖനം
Show comments