സാംപോളി പുറത്തേക്ക്; അർജന്റീനയ്ക്ക് പുതിയ പരിശീലകൻ
മാഴ്സെലോ ഗല്ലാര്‍ഡോ പുതിയ പരിശീലകൻ?
Publish Date: Tue, 03 Jul 2018 (11:41 IST)
Updated Date: Tue, 03 Jul 2018 (11:44 IST)
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ അർജന്റീനയുടെ പരിശീലീലകനെ മാറ്റി ടീം. യോര്‍ഗേ സാംപോളിയെ അര്‍ജന്റീന പുറത്താക്കിയതായി സൂചന. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീനിയന്‍ താരവുമായ മാഴ്സെലോ ഗല്ലാര്‍ഡോ ടീമിന്റെ കോച്ചായേക്കും.
സാംപോളിയെ നീക്കിയത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും ഈ ആഴ്ചയോടെ അദ്ദേഹം പടിയിറങ്ങുമെന്നാണ് അര്‍ജന്റീനയില്‍ നിന്നുള്ള വാര്‍ത്തകള്‍.
ആരാധകരും അസോസിയേഷനിലെ ചിലുരും താരങ്ങളും സാംപോളിക്ക് എതിരാണ്. നേരത്തെ സാംപോളിയ്‌ക്കെതിരെ അര്‍ജന്റീനന്‍ താരമായ അഗ്യൂറോ രംഗത്തെത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ആരാധകര്‍ നന്ദിപറഞ്ഞ കൂട്ടത്തില്‍ സാംപോളിയെ മാത്രം ഒഴിവാക്കിയാണ് അഗ്യൂറോ കോച്ചിനോടുളള തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.