Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണംകെട്ട് മെസ്സിപ്പട; ക്രൊയോഷ്യയോട് തോറ്റ് അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തേക്ക്

ക്രൊയോഷ്യയോട് തോറ്റ് (3-0) അർജന്റീന ലോകകപ്പിൽ നിന്ന് പുറത്തേക്ക്

Croatia vs Argentina
, വെള്ളി, 22 ജൂണ്‍ 2018 (08:52 IST)
ആരാധകരെ നിരാശയിലാഴ്‌ത്തി മെസ്സിപ്പട ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ക്രൊയോഷ്യയോട് എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന പുറത്തായത്. അന്റെ റബെക്കെ, ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യൻ ടീമിൽ തിളങ്ങിയവർ.
 
ഇതോടെ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകർക്കാണ് തിരിച്ചടിയായത്. ഒഴിഞ്ഞ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ക്രൊയോഷ്യയെ വിജയത്തിലാഴ്‌ത്തിയ ആ മൂന്ന് ഗോളുകളും. ഈ തോൽവിയോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷയാണ് തകിടം മറിഞ്ഞത്.
 
ഇതേസമയം, രണ്ട് മത്സരത്തിൽ തിളങ്ങിയ ക്രൊയോഷ്യ പ്രീക്വാർട്ടറിൽ ഇടം നേടുകയും ചെയ്‌തു. ഇന്നലെ നടന്ന മത്സരത്തിൽ മെസ്സി കാഴ്‌ചക്കാരാനായി നിൽക്കുന്നതും കാണികൾ കണ്ടു. കിട്ടിയ അവസരങ്ങൾ പാഴാക്കാതെ ഉപയോഗിച്ചതിലായിരുന്നു ക്രൊയോഷ്യൻ ടീം ഇന്നലെ വിജയം കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലപുകച്ച് മെസി; ക്രൊയേഷ്യ ‘ബാലികേറാമല’യെന്ന് അര്‍ജന്റീന