Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണീരിനിടയിലെ പുഞ്ചിരി; ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കി മോഡ്രിച്ച്

ഗോൾഡൻ ബൂട്ട് കെയ്നിന്

കണ്ണീരിനിടയിലെ പുഞ്ചിരി; ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കി മോഡ്രിച്ച്
, തിങ്കള്‍, 16 ജൂലൈ 2018 (09:51 IST)
ഇരുപത് വർഷത്തിന് ശേഷം ലോകകപ്പ് ഫുട്‌ബോളിൽ കിരീടം സ്വന്തമാക്കി ഫ്രാൻസ്. പൊരുതിക്കളിച്ച ക്രൊയോഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്‌ത്തിയാണ് ഫ്രഞ്ച് പട കിരീടം നേടിയത്. കലാശപ്പോരാട്ടത്തിൽ ഫ്രാൻസിന് മുന്നിൽ കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. 
 
ക്രൊയേഷ്യയുടെ വിജയങ്ങള്‍ക്കും ഫൈനിലെ തകര്‍പ്പന്‍ പോരാട്ടത്തിന് പിന്നിലും സജീവ സാന്നിധ്യമായി മോഡ്രിച്ച് ഉണ്ടായിരുന്നു. മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം എന്നുതന്നെ പറയാം. 
 
ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവായാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. 
 
ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്‌ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു
 
1998ൽ സ്വന്തം നാട്ടിൽ വിജയം പാറിച്ചതിന് ശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അന്റോണിയോ ഗ്രീസ്മാൻ‍, കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ എന്നിവർ ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവര്‍ ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത് വർഷത്തിന് ശേഷം വീണ്ടും ഫ്രാൻസ്; റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് ചുംബനം