Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ജയത്തോടെ റഷ്യ പ്രീക്വാർട്ടറിലേക്ക്; നിരാശപ്പെടുത്തി ഈജിപ്ത് (3-1)

രണ്ടാം ജയത്തോടെ റഷ്യ പ്രീക്വാർട്ടറിലേക്ക്

രണ്ടാം ജയത്തോടെ റഷ്യ പ്രീക്വാർട്ടറിലേക്ക്; നിരാശപ്പെടുത്തി ഈജിപ്ത് (3-1)
സെന്റ് പീറ്റേഴ്സ്ബർഗ് , ബുധന്‍, 20 ജൂണ്‍ 2018 (08:27 IST)
കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരികമായിതന്നെ ജയിച്ച റഷ്യൻ ടീം പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറി. ആതിഥേയരായതുകൊണ്ട് മാത്രം ഇക്കുറി ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ ടീമാണ് റഷ്യ. തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്ജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റ് നേടിയാണ് പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.
 
വലിയ പ്രതീക്ഷയോടെ വന്ന ഈജിപ്‌‌തിനെ രണ്ടാം മൽസരത്തിലും തോൽപ്പിച്ച് പുറത്താക്കലിന്റെ വക്കെത്തിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റഷ്യ തുടർച്ചയായ രണ്ടാം ജയവും പ്രീക്വാർട്ടർ സ്വന്തമാക്കിയത്. ആദ്യ മൽസരത്തിൽ റഷ്യ സൗദിയെ 5–0ന് മുക്കിയപ്പോൾ, ഈജിപ്ത് 1–0ന് യുറഗ്വായോട് തോറ്റിരുന്നു.
 
സൂപ്പർ സ്‌ട്രൈക്കർ മുഹമ്മദ് സലയുടെ തിരിച്ചുവരവിൽ വൻ പ്രതീക്ഷിയിലായിരുന്നു ഈജിപ്‌ത്. പക്ഷേ വിചാരിച്ചത്ര മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞില്ല എന്നുതന്നെ പറയാം. എന്നാൽ ഈജിപ്ഷ്യൻ താരമായ അഹമ്മദ് ഫാത്തിയുടെ സെൽഫ് ഗോളിലൂടെ 47മത് മിനിറ്റിൽ മുന്നിൽക്കയറിയ റഷ്യയ്ക്ക് ഡെനിസ് ചെറിഷേവ് (59), ആർട്ടം സ്യൂബ (62) എന്നിവരുടെ ഗോളുകളാണ് വിജയമുറപ്പാക്കിയത്. മികച്ച വിജയം പ്രതീക്ഷിച്ച് കളിക്കളത്തിലേക്കിറങ്ങിയ മെസ്സി, നെയ്‌മർ എന്നിവർക്ക് സംഭവിച്ചതുതന്നെയാണ് ഈജിപ്‌ത് താരമായ മുഹമ്മദ് സലായ്‌ക്കും സംഭവിച്ചതെന്ന് പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജപ്പാന് ചരിത്ര വിജയം; കൊളംബിയെ തകര്‍ത്തെറിഞ്ഞത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്