കളിയിൽ നായകനായി 'ഹാരി കെയ്‌ൻ'; ഇംഗ്ലണ്ടിന് 2-1 ജയം
ടുണീഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട്; 2-1 ജയം
Publish Date: Tue, 19 Jun 2018 (08:24 IST)
Updated Date: Tue, 19 Jun 2018 (08:33 IST)
ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ടുണീഷ്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട്. കളിയിൽ നായകനായത് ഹാരി കെയ്‌ൻ തന്നെ. സമനിലയിലേക്ക് പോയിക്കൊണ്ടിരുന്ന മത്സരത്തിലെ രക്ഷകൻ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്‌ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെതന്നെ ആദ്യ മിനിറ്റിലെ ആക്രമണം ശക്തപ്പെടുത്തിരുന്നു. ഇതിന്റെ ഫലം ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ അതികം വൈകാതെ തന്നെ കളി തുടങ്ങി പതിനൊന്ന് മിനിറ്റിന് ശേഷം കാണിച്ച് തരികയും ചെയ്‌തു.
പിന്നീട് സമനിലയിൽ എത്തിയ കളി ആരാധകരെ തെല്ലൊന്ന് അമ്പരപ്പിച്ചിരുന്നു. പിന്നീട് അവസരങ്ങൾ ഏറെ തുലച്ചെങ്കിലും സമനിലയിലടുക്കുമ്പോൾ നാല് മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിൽ റഫറി വിസ്സിലൂതാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഹാരി കെയ്‌ൻ ഒരു കോര്‍ണര്‍ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു. ആരാധകർ പോലും പ്രതീക്ഷിക്കാത്ത ഗോൾ. ഇംഗ്ലണ്ടിന് 2-1 ജയവും.