Qatar World Cup 2022: ഫ്രാന്‍സ് പെട്ടു ! കരീം ബെന്‍സേമ ലോകകപ്പ് കളിക്കില്ല
ഇടത് തുടയിലാണ് ബെന്‍സേമയ്ക്ക് പരുക്കേറ്റത്
Qatar World Cup 2022: ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ് നടക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ പരുക്കിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. ദോഹയില്‍ വെച്ച് നടന്ന പരിശീലന സെഷനിടെയാണ് താരത്തിനു പരുക്കേറ്റത്. ബെന്‍സേമയ്ക്ക് പരുക്കേറ്റെന്നും താരം ലോകകപ്പ് കളിക്കില്ലെന്നും ഫ്രഞ്ച് ഫെഡറേഷന്‍ സ്ഥിരീകരിച്ചു.
ഇടത് തുടയിലാണ് ബെന്‍സേമയ്ക്ക് പരുക്കേറ്റത്. ഒരു മാസത്തോളം താരത്തിനു വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് കളിക്കാതിരിക്കുക ഏറെ വേദനയുള്ള കാര്യമാണെന്ന് ബെന്‍സേമ പ്രതികരിച്ചു.
അതേസമയം, ബെന്‍സേമയ്ക്ക് പകരക്കാരനെ ഫ്രഞ്ച് ഫെഡറേഷന്‍ ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ച വരെയാണ് പകരക്കാരനെ പ്രഖ്യാപിക്കാനുള്ള സമയം.