മെസി നിരാശനോ ?; തിരിച്ചടികള്‍ക്കിടെ ടീം രഹസ്യം തുറന്ന് പറഞ്ഞ് മഷറാനോ
മെസി നിരാശനോ ?; തിരിച്ചടികള്‍ക്കിടെ ടീം രഹസ്യം തുറന്ന് പറഞ്ഞ് മഷറാനോ
Publish Date: Mon, 25 Jun 2018 (18:39 IST)
Updated Date: Mon, 25 Jun 2018 (18:40 IST)
ക്രൊയേഷ്യക്കെതിരായ തോല്‍വി സൂപ്പര്‍താരം ലയണല്‍ മെസിയെ വേട്ടയാടിയെന്ന് അര്‍ജന്റീന ടീമിലെ താരം ഹാവിയര്‍ മഷറാനോ. കഴിഞ്ഞ മത്സരത്തില്‍ ടീം പുറത്തെടുത്ത ദയനീയ പ്രകടനമാണ് അദ്ദേഹത്തെ നിരാശനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു കളികളിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ശക്തരായ നൈജീരിയക്കെതിരായ അവസാന മത്സരത്തില്‍ അര്‍ജന്റീനയെ വിജയപാതയില്‍ എത്തിക്കാം മെസിക്കാകുമെന്നും മഷറാനോ പ്രത്യാശ പ്രകടിപ്പിച്ചു.
ഐസ്‌ലന്‍ഡിനെതിരെ സമനിലയും ക്രൊയേഷ്യക്കെതിരെ തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്ന അര്‍ജന്റീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പോക്ക് നൈജീരിയക്കെതിരായ അവസാന മത്സരത്തിലെ ഫലം പോലെയാകും. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് മെസിക്കും സംഘത്തിനുമുള്ളത്.