എല്ലാം ‘ചോർന്നു’, ഇരുട്ടടിയിൽ ഞെട്ടി അർജന്റീന; സാംപോളിയുടെ തന്ത്രങ്ങൾ വിലപോകില്ല, ഇനിയെന്ത്?
മത്സരത്തിനിറങ്ങും മുന്നേ അർജന്റീനയുടെ തന്ത്രങ്ങൾ ചോർന്നു
ലോകകപ്പിൽ തുടരണമെങ്കിൽ ഇനിയുള്ള കളിയിൽ വലിയ വിജയം തന്നെ സ്വന്തമാക്കാൻ അർജന്റീനയ്ക്ക് കഴിയണം. വമ്പന്‍ ടീമായ അര്‍ജന്റീന റഷ്യയില്‍ ഐസ്‌ലന്‍ഡിനോട് സമനിലയും ക്രൊയേഷ്യയോട് തോല്‍വിയുമാണ് ഏറ്റുവാങ്ങിയത്.
ഇതിന്റെ ക്ഷീണം മാറണമെങ്കിൽ ജയവും ഭാഗ്യവും ഒരുപോലെ ചേര്‍ന്നാല്‍ മാത്രമേ ടീമിന് റഷ്യയില്‍ തുടരാന്‍ സാധിക്കൂ. ഇത്തരത്തില്‍ വന്‍ പ്രതിസന്ധി നേടരുന്ന ടീമിനെ വിജയത്തിലെത്തിക്കാൻ പുതിയ തന്ത്രങ്ങളുമായിട്ടാണ് പരിശീലകൻ സാംപോളി എത്തിയിരിക്കുന്നത്.
എന്നാൽ, നൈജീരിയ്ക്കതിരെ വിജയത്തിനായി സാംപോളി കരുതിവച്ച നിര്‍ണായക തന്ത്രങ്ങള്‍ അര്‍ജന്റീന മാധ്യമം ചോര്‍ത്തി. ഇതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. ആളുകളെ മാറ്റി ഇറക്കാനാണ് സാംപോളിയുടെ തീരുമാനം.
കഴിഞ്ഞ മത്സരത്തില്‍ മണ്ടത്തരം കാട്ടി ഗോള്‍ വഴങ്ങിയ ഗോളി ടീമില്‍ ഇടം നേടില്ല. പകരം അര്‍മാണി ഗോള്‍ വല കാക്കുമെന്ന് സാംപോളി എഴുതിയ കുറിപ്പാണ് മാധ്യമം ചോര്‍ത്തിയത്. ഡി മരിയ, റോഹോ, ഹിഗൈ്വയിന്‍, ബനേഗ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ എല്ലാം ആദ്യ ഇലവനില്‍ ഒരുമിച്ച് കളത്തില്‍ ഇറങ്ങുക എന്ന തന്ത്രവും ഈ പേപ്പറിലുണ്ടായിരുന്നു.
മെസിക്ക് പുറമെ മറ്റ് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച് ടീമില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആക്രമിച്ച് കളിക്കുകയെന്ന തന്ത്രമാണ് സാംപോളി പയറ്റുന്നത്. ഈ തന്ത്രം മത്സരത്തിന് മുമ്പേ പുറത്ത് വന്നത് അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്.