അർജന്റീന തിരിച്ചുവരുമോ? നെഞ്ചിടിപ്പോടെ ആരാധകർ
ശക്തനായി മെസി വരും! - ഇത് ആരാധകരുടെ വിശ്വാസമാണ്
Publish Date: Sat, 23 Jun 2018 (11:49 IST)
Updated Date: Sat, 23 Jun 2018 (11:50 IST)
ഇന്നലത്തെ ഐസ് ലന്‍ഡ്- നൈജീരിയ മത്സരത്തില്‍ നൈജീരിയയുടെ വിജയം കൊതിച്ചത് അർജന്റീനൻ ആരാധകരായിരുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. അര്‍ജന്റീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പോക്കിന് നൈജീരിയയുടെ വിജയം അനിവാര്യമായിരുന്നു.
അത് അങ്ങനെ തന്നെ സംഭവിച്ചു. നൈജീരിയ വിജയിച്ചതോടെ അത് അര്‍ജന്റീനക്കും ആശ്വാസമായി മാറിയിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താല്‍ ലാറ്റിനമേരിക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം.
ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇന്നലത്തെ മത്സരത്തില്‍ കണ്ടത്.