Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിഫ ലോകകപ്പ്: സൂപ്പര്‍ ത്രില്ലറാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു ടീമിന്‍റെ കളിയും കാണേണ്ട!

ഫിഫ ലോകകപ്പ്: സൂപ്പര്‍ ത്രില്ലറാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റൊരു ടീമിന്‍റെ കളിയും കാണേണ്ട!
മോസ്കോ , ചൊവ്വ, 5 ജൂണ്‍ 2018 (15:09 IST)
ഫുട്ബോള്‍ യഥാര്‍ത്ഥത്തില്‍ മൈതാനത്തിലെ കളിയല്ല, അത് തലച്ചോറിനുള്ളിലാണ് നടക്കുന്നത് എന്ന് പറഞ്ഞത് ആരാണ്? ആരെങ്കിലുമാകട്ടെ. ജര്‍മ്മനിയുടെ കളി കണ്ടിട്ടുള്ളവര്‍ ആ പറഞ്ഞത് അക്ഷരം‌പ്രതി ശരിയാണെന്ന് സമ്മതിക്കും.
 
തന്ത്രങ്ങളുടെ ആശാന്‍‌മാരാണ് ജര്‍മ്മനി. ഇങ്ങനെയും കളിക്കാന്‍ കഴിയുമോയെന്ന് എതിരാളികള്‍ ചിന്തിച്ചുതുടങ്ങുമ്പോഴേക്കും ജര്‍മ്മനി തങ്ങളുടെ വിജയഗോളും സ്വന്തമാക്കിയിരിക്കും. തന്ത്രത്തിലെ മികവും അത് എക്സിക്യൂട്ട് ചെയ്യാനുള്ള അപാരമായ വേഗതയും ചടുലമായ നീക്കങ്ങളുമെല്ലാം ചേര്‍ന്ന് ഒരു സമ്പൂര്‍ണ ത്രില്ലറായിരിക്കും ജര്‍മ്മനി ഉള്‍പ്പെടുന്ന ഓരോ മത്സരവും.
 
അതിഗംഭീരമായ ആസൂത്രണമാണ് ജര്‍മ്മനിയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. കളത്തിലെ അവരുടെ ഓരോ മൂവും തിരക്കഥയ്ക്കനുസരിച്ചുള്ളതാണെന്നറിഞ്ഞാല്‍ ആരാണ് അത്ഭുതപ്പെടാത്തത്! ഫിഫ ലോകകപ്പ് 2018ല്‍ ജര്‍മ്മനി ഗ്രൂപ്പ് എഫില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫിഫ റാങ്കിങ് ഒന്നാണ് ജര്‍മ്മനിയുടേത്.
 
സൂപ്പര്‍താരങ്ങള്‍ എത്രവേണമെങ്കിലുമുണ്ട് ജര്‍മ്മന്‍ ടീമില്‍. അവരൊക്കെ ഒരേമനസോടെ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ എതിര്‍ടീം വെറും കാഴ്ചക്കാരായി മാറും. ഗോള്‍‌കീപ്പറുടെ ഫിറ്റ്‌നസ് ആശങ്ക ഒഴിച്ചാല്‍ ഈ ലോകകപ്പില്‍ ജര്‍മ്മനിക്ക് വ്യാകുലപ്പെടേണ്ടതായി ഒന്നുമില്ല. യോക്കിം ലോ ആണ് ജര്‍മ്മന്‍ പടയുടെ പരിശീലകന്‍.

ചിത്രത്തിന് കടപ്പാട്: ഫിഫ ലോകകപ്പ് 2018 ഒഫിഷ്യല്‍ വെബ്‌സൈറ്റ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ ലോകകപ്പ്: അമ്പരപ്പിക്കുന്ന ഏകോപനവുമായി ജര്‍മ്മന്‍ പട വരുന്നു!