വിജയം തൊടാനാകാതെ ബ്രസീലും; സമനിലകുരുക്ക് (1–1)
വിജയം തൊടാനാകാതെ ബ്രസീലും
അർജന്റീനയ്‌ക്ക് പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ കുരുക്കി ലോക ആറാം നമ്പർ ടീം സ്വിറ്റ്സർലൻഡ്. ഇരു ടീമുകളും ഓരോ ഗോൾ നേടി. ആദ്യ അരമണിക്കൂറിൽ കളം നിറഞ്ഞ പ്രകടനമായിരുന്നു മഞ്ഞപ്പട കാഴ്‌ചവച്ചിരുന്നത്.
മുപ്പത്തിയഞ്ചാം മിനിറ്റിൽ ഫിലിപ്പെ കുടീന്യോയുടെ എണ്ണം പറഞ്ഞ ഗോളിൽ ലീഡ് നേടിയപ്പോൾ ഒരു വമ്പൻ ജയമാണ് ബ്രസീലിന്റെ ആരാധകർ സ്വപ്‌നം കണ്ടത്. എന്നാൽ അമ്പതാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനില പിടിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിക്കുകയും ചെയ്‌തു.
വമ്പൻ പ്രകടനം കാഴ്‌ച്ചവെച്ച് കളി തുടങ്ങിയ മഞ്ഞപ്പട ഇരുപതാം മിനിറ്റിൽ ഫിലിപ്പെ കുടീന്യോയുടെ തകർപ്പൻ ഗോളിൽ ലീഡും നേടി. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള കളിയായിരുന്നു പിന്നീട്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ 'സ്യൂബറി'ലൂടെ അവരുടെ കഷ്‌ടകാലം തുടങ്ങുകയും ചെയ്‌തു. വിജയഗോളിനായി ബ്രസീൽ പൊരുതി നോക്കിയെങ്കിലും സ്യൂബറിലൂടെ അവർ പിടിച്ചെടുത്ത സമനില മഞ്ഞപ്പടയെ കുരുക്കി എന്നുതന്നെ പറയാം.