Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയ്‌ക്കുമേല്‍ ഫ്രഞ്ചുവിപ്ലവം; തകര്‍പ്പന്‍ ജയവുമായി ഫ്രാൻസ് തുടങ്ങി

ഓസ്‌ട്രേലിയ്‌ക്കുമേല്‍ ഫ്രഞ്ചുവിപ്ലവം; തകര്‍പ്പന്‍ ജയവുമായി ഫ്രാൻസ്

france
കസാൻ , ശനി, 16 ജൂണ്‍ 2018 (18:47 IST)
ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഫ്രാൻസിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിന്റെ ജയം.

58ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ അന്റോണിയോ ഗ്രീസ്മാനും 80മത് മിനിറ്റില്‍ പോൾ പോഗ്ബെയുമാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. 61ആം മിനിട്ടിൽ ജെഡിനാകിന്റേതായിരുന്നു ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്. ഗ്രീസ്‌മാനെ ജോഷ്വാ റിഡ്സൺ ഫൗൾ ചെയ്തതിന് പെനാൽറ്റി റഫറി പെനാൽറ്റി അനുവദിക്കുകയും ഫ്രഞ്ച് താരം ആദ്യ ഗോള്‍ നേടുകയുമായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാൻസ് ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി നീക്കങ്ങള്‍ തകരുകൊയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊണാള്‍ഡോ തടവുശിക്ഷ ഏറ്റുവാങ്ങിയേക്കും; നീക്കം ഏജന്റുമാര്‍ മുഖേന - ആരാധകര്‍ നിരാശയില്‍