അഞ്ഞൂറാനായി നിവിൻ പോളി വരുന്നു! സംവിധാനം - രാജീവ് രവി

എൻ എൻ പിള്ളയായി നിവിൻ പോളി!

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:02 IST)
നാടകാചാര്യൻ, സാഹിത്യകാരൻ, നടൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച എൻ എൻ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ എൻ പിള്ളയായി എത്തുന്നത് യൂത്ത് ഐക്കൺ നിവിൻ പോളിയാണ്.
 
നിവിൻ പോളിയുടെ പിറന്നാൾ ദിനമായ ഇന്നലെ രാജീവ് രവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്. രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് വലിയൊരു ആദരവായി കാണുന്നുവെന്ന് നിവിൻ പറയുന്നു. 
 
ഗോപൻ ചിദംബരം ആണ് സിനിമയുടെ തിരക്കഥ. ഇയ്യോബിന്റെ പുസ്തകം തിരക്കഥ ഗോപനായിരുന്നു. എൻ എൻ പിള്ളയുടെ സംഭവബഹുലമായ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്. 
4 എൻറ്റർറ്റൈൻമെൻറ്സ് ആണ് ചിത്രം നിർമിക്കുന്നത്. 
 
1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു എൻ എൻ പിള്ള അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments