Select Your Language

Notifications

webdunia
webdunia
webdunia
webdunia

''എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം എനിക്കറിയാം'' - വിജയ് പറഞ്ഞതിങ്ങനെ

സഹോദരിയെ നഷ്ടപെട്ട മണിരത്നത്തോട് വിജയ് പറഞ്ഞതിങ്ങനെയായിരുന്നു

''എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം എനിക്കറിയാം'' - വിജയ് പറഞ്ഞതിങ്ങനെ
, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (12:38 IST)
മാർക്ക് ഉണ്ടായിട്ടും നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് തമിഴ്നാട്ടിൽ വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തെളിച്ചിരുന്നു. സ്കൂളിൽ തന്നെ ഏറ്റവും അധികം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു അനിത ആത്മഹത്യ ചെയ്തത്.
 
അനിതയുടെ ആത്മഹത്യയെ തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു. സിനിമാ - രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഇളയദളപതി വിജയ്‌യും ഉണ്ടായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയകളിൽ വഴി അനിതയുടെ കുടുംബത്തിനു പിന്തുണ നൽകിയപ്പോൾ വിജയ്‌ അനിതയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയിരുന്നു.
 
വിജയുമായുള്ള കൂടികാഴ്ചയുടെ വിശാദംശങ്ങള്‍ സഹോദരന്‍ മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു. 'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. അനിതയുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ ഞാൻ വഹിച്ചോളാം' എന്ന് വിജയ് പറഞ്ഞതായി മണിരത്നം പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്ന് താങ്കളെങ്കിലും തുറന്നുസമ്മതിച്ചല്ലോ’: കെ സുരേന്ദ്രന്‍