Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരികെ എടുക്കണം': രമ്യ നമ്പീശൻ

ദിലീപിനെ പുറത്താക്കണമെന്ന തീരുമാനം പൃഥ്വിയുടേത് മാത്രമല്ല: തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

'ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരികെ എടുക്കണം': രമ്യ നമ്പീശൻ
, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (11:52 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കേസിൽ ദിലീപ് നിരപരധിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിനു ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണമെന്ന് നടിയും വുമൻ ഇൻ സിനിമ കളക്ടീവിലെ അംഗവുമായ രമ്യ നമ്പീശൻ. 
 
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തയുടൻ താരത്തെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നിൽ പൃഥ്വിരാജാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. നടനും എം എൽ എയുമായ ഗണേഷ് കുമാറും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ലെന്ന് രമ്യ പറയുന്നു. 
 
‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാൾ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. അമ്മയിലെ എല്ലാ അംഗങ്ങളിൽ നിന്നും തീരുമാനമെടുത്ത ശേഷമാണ് അക്കാര്യം പുറത്തറിയിച്ചത്.’ എന്ന് രമ്യ മനോരമ ഓൺലൈനോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്