Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതുപോലൊരു മമ്മൂട്ടിച്ചിത്രം ഇതാദ്യം, ഇതുപോലെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ഇതാദ്യം! - ‘കസബ 2’ വരുന്നു ?

കസബയ്ക്ക് രണ്ടാം ഭാഗം വരുന്നു? !

Kasaba
, ശനി, 16 ജൂലൈ 2016 (15:16 IST)
മമ്മൂട്ടിയുടെ ‘കസബ’ പണം വാരുകയാണ്. എട്ടുദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 10.03 കോടി രൂപയാണ്. ഒരു മമ്മൂട്ടിച്ചിത്രം ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ 10 കോടി എന്ന വലിയ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമാണ്. അക്ഷരാര്‍ത്ഥത്തില്‍ കണ്ണഞ്ചിക്കുന്ന വിജയം.
 
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ഒട്ടേറെ എതിര്‍പ്രചരണങ്ങളെ അതിജീവിച്ചാണ് വലിയ വിജയം നേടിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മമ്മൂട്ടിയുടെ ഒരു സിനിമയും ഇത്രയും ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിട്ടില്ല.
 
രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരെ ആരംഭിച്ചുകഴിഞ്ഞതായും ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. കസബ 2 വരുന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും അത്തരം പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
 
ഈ വാരാന്ത്യയില്‍ വലിയ കളക്ഷന്‍ കസബ സ്വന്തമാക്കിയാല്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകും. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് എത്ര രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. രജനികാന്ത് ചിത്രമായ ‘കബാലി’ വരുന്നതിന് മുമ്പ് പരമാവധി പണം വാരാന്‍ കസബയ്ക്ക് കഴിയുമെന്നാണ് സിനിമാലോകം വിശ്വസിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല, ആദ്യ സിനിമ എന്തുകൊണ്ടും കാട്ടുചെമ്പകം തന്നെയാണ്; വിനയന് മറുപടിയുമായി അനൂപ് മേനോൻ