ഇതു പൊളിക്കും, കരിന്തണ്ടനായി വിനായകൻ!

കരിന്തണ്ടൻ ചതിക്കപ്പെട്ട കഥയുമായി ലീല

Webdunia
വ്യാഴം, 5 ജൂലൈ 2018 (12:45 IST)
വയനാട്ടിലെ ആദിവാസികൾക്കിടയിലേക്കിറങ്ങി ചെന്നാൽ അവർ ഉത്സാഹത്തോടെ പറയുന്ന പേരാണ് കരിന്തണ്ടൻ. വയനാട്ടിലെ സാധാരണക്കാർക്കിടയിലും കരിന്തണ്ടനെ അറിയാത്തവരുണ്ട്. അപ്പോൾ പിന്നെ പുറത്തുനിന്നും വരുന്നവരുടെ കാര്യം പറയണോ? ചുരം കയറി വരുന്നവർക്ക് അറിയില്ല കരിന്തണ്ടൻ ആരാണെന്ന്. 
 
കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയാണ് ലീല. വയനാടന്‍ ചുരമിറങ്ങി  കരിന്തണ്ടന്‍റെ കഥയുമായി ലീല എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. വിനായകൻ ആണ് കരിന്തണ്ടനായി വേഷമിടുന്നത്. ബ്രിട്ടീഷുകാർ വയനാട്ടിലേക്ക് വന്ന കാലത്ത് അവർക്ക് മലകയറാൻ എളുപ്പ വഴി കാട്ടിക്കൊടുത്ത കരിന്തണ്ടന്റെ കഥ. കരിന്തണ്ടൻ ചതിക്കപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.
 
ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ലീല പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments