Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അശ്ലീല തമാശകൾ അവസാനിപ്പിച്ചില്ലെങ്കിൽ പാഠം പഠിപ്പിക്കും': കൊമേഡിയനെതിരെ തെലുങ്ക് നടി

കൊമേഡിയനെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി

Sree Reddi-Hyper adhi
, ബുധന്‍, 30 മെയ് 2018 (12:14 IST)
എല്ലാ ഭാഷകളിലെയും സിനിമ രംഗത്ത് കാസ്‌റ്റിംഗ് കൗച്ച് പതിവാണ്. എന്നാൽ തെലുങ്ക് സിനിമാരംഗത്തെ കാസ്‌റ്റിംഗ് കൗച്ചിനെതിരെ വ്യത്യസ്‌തമായ സമരം നടത്തിയ നടിയാണ് ശ്രീ റെഡ്ഡി. സിനിമാ രംഗത്റ്റ്ഹെ പല പ്രമുഖർക്കെതിരെയും നടി മുമ്പ് രംഗത്തെത്തിയിരുന്നു.
 
എന്നാൽ ഇപ്പോഴിതാ കൊമേഡിയനായ ഹൈപ്പർ ആദിക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. സ്‌ത്രീകൾക്കെതിരെയുള്ള അശ്ലീല തമാശകൾ അവസാനിപ്പിച്ചില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്നാണ് ആദിക്കെതിരെയുള്ള ഭീഷണി.
 
"കലാ പ്രവർത്തനങ്ങളോട് എനിക്ക് ആദരവുണ്ട് അതുകൊണ്ടുതന്നെ ഹൈപ്പർ ആദിയോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ സംഘവും സ്‌ത്രീകൾക്കെതിരെയുള്ള ആക്ഷേപം തുടരുകയാണെങ്കിൽ അവരെ താൻ ഒരു പാഠം പഠിപ്പിക്കും. അവർ സ്‌ത്രീകളെ തരംതാഴ്‌ത്തുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ്"- ശ്രീ റെഡ്ഡി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറചിരിയിൽ മീനാക്ഷി, ദിലീപ് സകുടുംബം- വൈറലാകുന്ന ചിത്രം