ഇന്നു മുതൽ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്!
ഇന്നലെ വരെ കണ്ട സോളോ അല്ല ഇന്നുമുതൽ!
പരീക്ഷണങ്ങള്‍ക്ക് ധൈര്യപൂര്‍വം തയ്യാറാകുന്നവരാണ് നമ്മുടെ യുവതാരനിര എന്നത് അഭിമാനകരമാണ്. അത് പൃഥ്വിരാജില്‍ തുടങ്ങി ടോവിനോയിലൂടെ തുടരുന്നു. അക്കൂട്ടത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ പരീക്ഷണ ചിത്രമാണ് സോളോ. കോടികൾ നേടി മുന്നേറുകയാണ് സോളൊ. സോളോക്ക് ആദ്യ ദിവസങ്ങളിൽ നെഗറ്റിവ് കേട്ടത് അതിന്റെ ക്ലൈമാക്സ് ആരുന്നു. എന്നാൽ ആ ക്ലൈമാക്സ് മാറ്റി, ഇന്ന് മുതൽ പുത്തൻ ക്ലൈമാക്സിൽ സോളോ തീയേറ്ററുകളിൽ എത്തുന്നതായിരിക്കും.
ബോളിവുഡില്‍ പ്രശസ്തനായ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ഈ സിനിമ പൂര്‍ണമായും ഒരു പരീക്ഷണ സംരംഭമാണ്. പരസ്പരം ബന്ധമേതുമില്ലാത്ത നാലുകഥകളുടെ അഭ്രാവിഷ്കാരമാണ് സോളോ. ശിവ, ത്രിലോക്, രുദ്ര, ശേഖര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്‍റെ നാല് വ്യത്യസ്ത മുഖങ്ങളാണ് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.
ശിവ മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ മറ്റ് മൂന്ന് കഥകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. ത്രിലോകും ത്രില്ലര്‍ തന്നെ. പ്രതികാരം തന്നെയാണ് ത്രിലോകത്തിലും പറയുന്നത്. പ്രണയകഥയാണ് രുദ്ര പറയുന്നത്. ശേഖറും ഒരു പ്രണയകഥയാണ്. വിക്കുള്ള നായകനെ അന്ധയായ നായിക പ്രണയിക്കുന്നു. നൊമ്പരമുണര്‍ത്തുന്ന കഥ അതീവഹൃദ്യമായാണ് പകര്‍ത്തിയിരിക്കുന്നത്.