Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമൌലിയുടെ അടുത്ത സിനിമയില്‍ ഇളയദളപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു?

രാജമൌലിയുടെ അടുത്ത സിനിമയില്‍ ഇളയദളപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു?
, ശനി, 29 ഏപ്രില്‍ 2017 (14:50 IST)
ബാഹുബലി 2 റിലീസായി. ബ്രഹ്മാണ്ഡചിത്രത്തിന്‍റെ സംവിധായകന്‍ എസ് എസ് രാജമൌലി ഇനി അല്‍പ്പം വിശ്രമിക്കുമെന്നാണോ ഏവരും കരുതുന്നത്? എന്നാല്‍, വിശ്രമം എന്ന വാക്ക് രാജമൌലിയുടെ നിഘണ്ടുവിലില്ല എന്ന് അറിയുക. അടുത്ത സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് രാജമൌലി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രൊജക്ടില്‍ മമ്മൂട്ടിയും ഇളയദളപതി വിജയും അഭിനയിക്കുമെന്നാണ് സൂചന.
 
ബാഹുബലി 2 കഴിഞ്ഞാല്‍ തന്‍റെ സ്വപ്നപദ്ധതിയായ മഹാഭാരതം ചെയ്യാനാണ് മുമ്പ് രാജമൌലി ആലോചിച്ചത്. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ഇനിയുമേറെ നടത്തേണ്ടതുണ്ട്. വര്‍ഷങ്ങള്‍ ചെലവഴിച്ച് ചെയ്യേണ്ട പദ്ധതിയാണ്. മാത്രമല്ല, മഹാഭാരതം എന്ന പേരില്‍ 1000 കോടിയുടെ ഒരു സിനിമ മലയാളത്തില്‍ ഒരുങ്ങുന്നുമുണ്ട്. 
 
ആ സാഹചര്യത്തിലാണ് മറ്റൊരു പ്രൊജക്ടിന് രാജമൌലി ഒരുങ്ങുന്നത്. അതും നൂറുകണക്കിന് കോടികള്‍ ചെലവഴിച്ചുള്ള സിനിമയാണ്. ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളുമുണ്ടാകും.
 
തമിഴില്‍ നിന്ന് വിജയും മലയാളത്തില്‍ നിന്ന് മമ്മൂട്ടിയുമാകും ഉണ്ടാവുക എന്നാണ് സൂചനകള്‍. അധികം സമയമെടുക്കാതെ ചിത്രീകരിക്കാനാണ് രാജമൌലി പദ്ധതിയിടുന്നത്. ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമായാല്‍ അത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യരല്ല, ദിലീപിന്റെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം ഇയാള്‍ മാത്രം !